ആരും തിരിഞ്ഞു നോക്കാനില്ലാതെ ചെളി പിടിച്ചുകിടക്കുന്ന കലാഭവൻ മണിയുടെ ´ചാലക്കുടിക്കാരൻ ചങ്ങാതി´ക്ക് ഇനിമുതൽ ചാലക്കുടിയിലെ ചങ്കുകളുണ്ട്

single-img
14 February 2019

അന്തരിച്ച നടൻ കലാഭവൻ മണിയുടെ വാഹനമായ ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ഓട്ടോറിക്ഷയുടെ  അവസ്ഥ സോഷ്യൽമീഡിയയിൽ വാർത്താപ്രാധാന്യം നേടിയ ഒന്നായിരുന്നു. ആരും തിരിഞ്ഞു നോക്കാനില്ലാതെ ചെളി പിടിച്ചുകിടക്കുന്ന  ഓട്ടോറിക്ഷയുടെ ചിത്രം മണിയെ സ്നേഹിക്കുന്ന നിരവധി പേരിൽ സങ്കടമുണ്ടാക്കിയിരുന്നു. പ്രസ്തുത വാർത്ത സോഷ്യൽ മീഡിയയിൽ പരക്കെ ഷെയർ ചെയ്യപ്പെട്ടു. മുഖ്യധാരാ മാധ്യമങ്ങൾ ഇത് വാർത്തയുമാക്കിയിരുന്നു.

ഇപ്പോഴിതാ  ഇത് സംബന്ധിച്ച് വളരെ നല്ലൊരു വാർത്ത എത്തിയിരിക്കുന്നു. ചാലക്കുടിയിലെ കുറച്ചു ചെറുപ്പക്കാർ ചേർന്ന് തങ്ങളുടെ എല്ലാമായ മണിച്ചേട്ടൻ്റെ പ്രിയ വാഹനം കഴുകി വൃത്തിയാക്കിക്കഴിഞ്ഞു. ഫേസ്ബുക്കിലെ ഒരു  ഗ്രൂപ്പിലാണ് ഇവർ ചെയ്ത ഈ നല്ല പ്രവൃത്തിയുടെ വാർത്തയും ചിത്രങ്ങളും പോസ്റ്റ് ചെയ്യപ്പെട്ടത്. പഴയതിനേക്കാൾ കൂടുതലായി ഈ പുതിയ ചിത്രവും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെട്ടു.

കഷ്ടപ്പാടിന്റെ കാലത്തു കൂടെ നിന്ന നാളെയും- ഒരു വസ്തുവിനെയും പണവും പ്രശസ്തിയും വന്നപ്പോഴും  കലാഭവൻമണി മറന്നിരുന്നില്ല. ചാലക്കുടിയിൽ ഓട്ടോ ഓടിച്ചിരുന്ന നടന്നിരുന്ന ആ പഴയ കുലിപണിക്കാരന്റെ മകൻ തന്നെയാണ് താനിപ്പോഴും എന്ന ചിന്ത അദ്ദേഹം പലപ്പോഴും പങ്കുവച്ചിരുന്നു.  അതുകൊണ്ടുകൂടിയാണ് തൻ്റെ ഉപജീവനമാർഗ്ഗമായിരുന്ന ഓട്ടോറിക്ഷയെ എപ്പോഴും അദ്ദേഹം കൂടെ കൂട്ടിയിരുന്നത്.