ജമ്മു കശ്മീരില്‍ ഭീകരാക്രമണം; എട്ട് സൈനികര്‍ക്ക് വീരമൃത്യു

single-img
14 February 2019

ജമ്മു കശ്മീരിലെ അവന്തിപ്പോറയില്‍ ഭീകരര്‍ നടത്തിയ സ്‌ഫോടനത്തില്‍ എട്ടു സൈനികര്‍ക്കു വീരമൃത്യു. നിരവധിപേര്‍ക്കു പരിക്കേറ്റു. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണു സൂചന. പുല്‍വാമ ജില്ലയിലെ ഗോറിപോറ പ്രദേശത്താണു ഭീകരര്‍ സ്‌ഫോടനം നടത്തിയത്.

ജമ്മുവില്‍നിന്നു ശ്രീനഗറിലേക്കു കോണ്‍വോയ് ആയി പോയ സൈനിക വാഹനവ്യൂഹത്തിനു നേരെ ജയ്‌ഷെ മുഹമ്മദ് ഭീകരരാണ് ആക്രമണം നടത്തിയത്. വെടിവയ്പിന്റെയും സ്‌ഫോടനത്തിന്റെയും ശബ്ദങ്ങള്‍ കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു.