സഹായിച്ച് സഹായിച്ച് അംബാനിയുടെ ജിയോ വളർന്നു, ബിഎസ്എൻഎൽ തളർന്നു; ബിഎസ്എന്‍എല്ലിനോട് അടച്ചു പൂട്ടല്‍ അടക്കമുള്ള വഴി ആലോചിക്കാന്‍ നിർദ്ദേശിച്ച് കേന്ദ്രസര്‍ക്കാര്‍

single-img
14 February 2019

റിലയന്‍സ് ജിയോയുടെയും മറ്റ് സ്വകാര്യ കമ്പനികളുടെയും വരവോടെ കമ്പനി വലിയ നഷ്ടത്തിലായ സാഹചര്യത്തിൽ പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്ലിനോട് അടച്ചു പൂട്ടല്‍ അടക്കമുള്ള വഴി ആലോചിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം. ടെലികോം സെക്രട്ടറി അരുണ സുന്ദര്‍രാജുമായി ബിഎസ്എന്‍എല്‍ ഉന്നതര്‍ നടത്തിയ യോഗത്തെ തുടര്‍ന്നാണ് ഇത്തരത്തിലൊരു നിര്‍ദ്ദേശം മുന്നോട്ടുവച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

അടച്ചു പൂട്ടുന്നതുള്‍പ്പെടെയുള്ള എല്ലാ സാധ്യതകളും തേടാന്‍ സര്‍ക്കാര്‍ ബിഎസ്എന്‍എല്ലിനെ അറിയിച്ചിരിക്കുന്നത്. അതേ സമയം കേന്ദ്രത്തിന്റെ തെറ്റായ നയങ്ങളാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ബിഎസ്എന്‍എല്‍ തൊഴിലാളി യൂണിയനുകള്‍ ആരോപിക്കുന്നത്. റിലയന്‍സിന് എതിരാളിയാവാതിരിക്കാനാണ് ബിഎസ്എന്‍എല്ലിന് 4ജി സ്പെക്ട്രം അനുവദിച്ചു നല്‍കുന്നതില്‍ കാലതാമസം വരുത്തുന്നതെന്നും മുന്‍പ് തൊഴിലാളി യുണിയനുകള്‍ ആരോപിച്ചിരുന്നു.

അടച്ചുപൂട്ടല്‍ ഉപാധിയല്ലെങ്കില്‍ നവീകരണം, സ്വകാര്യവത്കരണം എന്നിവ ആലോചിക്കാനും നിര്‍ദേശമുണ്ട്. രണ്ടുവര്‍ഷത്തിലധികമായി ബിഎസ്എന്‍എല്‍ 4ജിയിലേക്ക് മാറുന്ന നടപടിക്രമം പൂര്‍ത്തീകരിക്കിയിട്ടില്ല അതേസമയം സ്വകാര്യ സംരംഭങ്ങള്‍ക്ക് 4ജി അനുവദിക്കുകയും ചെയ്തു. ഇത് സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണെന്ന് നേരത്തെ തന്നെ ആരോപണമുണ്ട്.