‘രണ്ടാം ഭാര്യയുമായി’ കറങ്ങാനിറങ്ങിയ ബിജെപി നേതാവിന് ആദ്യ ഭാര്യയുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ വക കൂട്ടത്തല്ല്; മോദി പങ്കെടുത്ത ചടങ്ങില്‍നിന്ന് നേതാവിനെ ഒഴിവാക്കി

single-img
14 February 2019

ബിജെപി എംഎല്‍എയ്ക്ക് ആദ്യ ഭാര്യയുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ കൂട്ടത്തല്ല്. മഹാരാഷ്ട്രയിലെ അര്‍ണി എംഎല്‍എ രാജു നാരായണ്‍ ടോഡ്‌സം ആണ് നടുറോഡില്‍ അടികിട്ടി നാണം കെട്ടത്. ഒരു കായികമേള ഉദ്ഘാടനം ചെയ്തു ‘രണ്ടാം ഭാര്യ’ പ്രിയ ഷിന്‍ഡെയ്‌ക്കൊപ്പം മടങ്ങവേയാണു രാജു നാരായണിനു മര്‍ദനമേറ്റത്.

എംഎല്‍എയുടെ 42ാം പിറന്നാള്‍ ആഘോഷം പ്രിയയും പാര്‍ട്ടി പ്രവര്‍ത്തകരും ആഘോഷിക്കുന്നതിന് ഇടയിലേക്കു ആദ്യ ഭാര്യ അര്‍ച്ചനയും അമ്മായി അമ്മയും വാഹനത്തിലെത്തി. കൂടെ കുറച്ച് അനുയായികളും ഉണ്ടായിരുന്നു. ‘രണ്ടാംഭാര്യ’ ആയ പ്രിയയെ ചീത്ത പറഞ്ഞശേഷം അര്‍ച്ചനയും എംഎല്‍എയുടെ അമ്മയും ചേര്‍ന്ന് അടിക്കാന്‍ തുടങ്ങി.

അടി തടയാന്‍ ശ്രമിക്കുന്നതിനിടെ എംഎല്‍എയ്ക്ക് അമ്മയുടെ മര്‍ദനമേറ്റു. ഇതിനു പിന്നാലെ ആദ്യഭാര്യയും ട്രൈബല്‍ അധ്യാപികയുമായ അര്‍ച്ചനയ്ക്കു നീതി വേണമെന്നാവശ്യപ്പെട്ട് അണികള്‍ രോഷാകുലരായി. വാക്കുതര്‍ക്കത്തിനിടെ എംഎല്‍എയെ നാട്ടുകാരും മര്‍ദിച്ചെന്നാണു വിവരം. അടിക്കു പിന്നാലെ, ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ചടങ്ങില്‍നിന്ന് എംഎല്‍എ ഒഴിവാക്കപ്പെടുകയും ചെയ്തിരുന്നു.