‘ഇതാ മാന്ത്രിക ബൗളിങ്’; വീഡിയോ പങ്കുവച്ച് ഇന്ത്യന്‍ ടീം

single-img
14 February 2019

ഇരു കൈകൊണ്ടും ബോള്‍ ചെയ്ത് ബാറ്റ്‌സ്മാന്‍മാരെ കറക്കി യുവക്രിക്കറ്റ് താരം. അക്ഷയ് കര്‍ണേവാര്‍ എന്ന ഇരുപത്തിയാറുകാരനാണ് ഇറാനി കപ്പിന്റെ ഒന്നാം ദിനം എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിച്ചത്. വിദര്‍ഭ ഓള്‍റൗണ്ടറായ അക്ഷയ് റെസ്റ്റ് ഓഫ് ഇന്ത്യക്കെതിരെ ഇരുകൈയും ഉപയോഗിച്ച് പന്തെറിഞ്ഞാണ് വേറിട്ട പ്രകടനം കാഴ്ചവച്ചത്.

ഇടംകൈ ബാറ്റ്‌സ്മാന്‍മാര്‍ക്ക് വലതുകൈ കൊണ്ടും വലതുകൈ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഇടംകൈ കൊണ്ടുമാണ് അക്ഷയുടെ ബോളിങ്. ഇരുകൈ കൊണ്ടും ഒരേ ആക്ഷനില്‍ പന്തെറിയാന്‍ കഴിയുന്നു എന്നതാണ് ഈ യുവതാരത്തിന്റെ ബൗളിങ്ങിന്റെ പ്രത്യേകത. രണ്ടുകൈയും കൊണ്ട് പന്തെറിയുന്ന ഇന്ത്യയിലെ രണ്ടാമത്തെ ബൗളറാണ് മഹാരാഷ്ട്ര സ്വദേശിയായ അക്ഷയ് കര്‍ണേവാര്‍.

http://www.bcci.tv/videos/id/7319/left-arm-right-arm-vidarbhas-ambidextrous-bowler
http://www.bcci.tv/videos

http://www.bcci.tv/videos