അത്ഭുതങ്ങള്‍ ഒളിപ്പിച്ച് ആകാശ് അംബാനിയുടെ വിവാഹക്ഷണക്കത്ത്: വീഡിയോ

single-img
14 February 2019

ഇഷ അംബാനിയുടെ വിവാഹത്തിന് പിന്നാലെ ആകാശിന്റെ വിവാഹ ഒരുക്കങ്ങളുടെ തിരക്കിലാണ് അംബാനി കുടുംബം. മാര്‍ച്ച് ഒമ്പതിനാണ് ശ്ലോക മെഹ്തയുമായി ആകാശ് അംബാനിയുടെ വിവാഹം നടക്കുന്നത്. പ്രശസ്ത ബോളിവുഡ് പാപ്പരാസി ഫോട്ടോഗ്രാഫര്‍ വൈറല്‍ ഭായാനിയാണ് വിവാഹ ക്ഷണക്കത്ത് വിശേഷങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.

വീഡിയോയിലൂടെ ആഡംബര ക്ഷണക്കത്തിന്റെ ഉള്ളടക്കം പൂര്‍ണമായും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചിത്രപ്പണികളും കൈവേലകളും ചേര്‍ത്ത് മനോഹരമായി കത്ത് രൂപകല്‍പന ചെയ്തിരിക്കുന്നു. കൃഷ്ണന്റെയും രാധയുടേയും പ്രണയരംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ച ക്ഷണക്കത്തില്‍ ഗണപതിയുടെ ചിത്രവുമുണ്ട്.

മുകേഷ് അംബാനിയും നിത അംബാനിയും സിദ്ധിവിനായക ക്ഷേത്രത്തിലെത്തി ഗണപതിയ്ക്ക് ആദ്യത്തെ ക്ഷണക്കത്ത് നല്‍കി അനുഗ്രഹം തേടിയെന്ന് അംബാനി കുടുംബത്തോടടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ഇഷയുടെ വിവാഹത്തേക്കാള്‍ ആഡംബര പൂര്‍ണമായിരിക്കും ആകാശിന്റെ വിവാഹമെന്നാണ് അഭ്യൂഹം.