ആറ്റുകാൽ പൊങ്കാലയ്ക്ക് പ്രത്യേക ട്രെയിൻ അനുവദിക്കുന്നതിന് ബുദ്ധിമുട്ടറിയിച്ച് റെയിൽവേ; മറ്റെല്ലാ ദിവസവും യാത്ര ചെയ്ത് റെയില്‍വെയ്ക്ക് വരുമാനം നല്‍കുന്നവരാണ് കേരളീയരുമെന്നു വ്യക്തമാക്കി മുഖ്യമന്ത്രി

single-img
13 February 2019

ആറ്റുകാല്‍ പൊങ്കാല ദിവസം പ്രത്യേക ട്രെയിനുകള്‍ സര്‍വ്വീസ് നടത്തുന്നത് നഷ്ടമാണെന്നു വ്യക്തമാക്കി റെയിൽവേ. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിലാണ് റെയിൽവേ പരാതിയുമായി എത്തിയത്.

പൊങ്കാല പ്രമാണിച്ച് സ്പെഷ്യലായി എന്നും രണ്ട് ട്രെയിനെങ്കിലും സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യണമെന്നാണ് അവലോകനയോഗത്തിൽ  റെയില്‍വെ ആവശ്യപ്പെട്ടു. എന്നാൽ റെയിൽവേയുടെ നടപടിക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിഷയൻ രംഗത്തെത്തി.

മറ്റെല്ലാ ദിവസവും ടിക്കറ്റ് എടുത്ത് യാത്ര ചെയ്ത് റെയില്‍വെയ്ക്ക് വരുമാനം നല്‍കുന്നവരാണ് കേരളീയരും എന്നു വ്യക്തമാക്കിയാണ് മുഖ്യമന്ത്രി റെയിൽവേയുടെ നിലപാടിനെ വിമർശിച്ചത്.

ആറ്റുകാല്‍ പൊങ്കാലയ്ക്ക് വേണ്ടി എട്ട് സ്‌പെഷ്യല്‍ ട്രെയിനുകളാണ് റെയില്‍വെ അനുവദിച്ചിട്ടുള്ളത്. മറ്റ് ട്രെയിനുകള്‍ക്ക് കൂടുതല്‍ സ്റ്റോപ്പും അനുവദിച്ചിട്ടുണ്ട്. എന്നാൽ പൊങ്കാലയുടെ പേരിൽ ട്രയിനുകൾ സ്പെഷ്യലായി സർവ്വീസ് നടത്തുന്നത് നഷ്ടമാണെന്നാണ് റെയിൽവേ ചൂണ്ടിക്കാട്ടുന്നത്.