ആറ്റിങ്ങൽ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി പട്ടികയിൽ പികെ കൃഷ്ണദാസും ശോഭാ സുരേന്ദ്രനും: പ്രാഥമിക ലിസ്റ്റ് സംസ്ഥാന നേതൃത്വം കേന്ദ്രത്തിന് കൈമാറി

single-img
13 February 2019

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള ബിജെപിയുടെ സാധ്യത പ്രാഥമിക പട്ടിക തയ്യാറായി. ഒരു മണ്ഡലത്തില്‍ മത്സരിക്കാൻ സാധ്യതയുള്ളവരുടെ പ്രാഥമിക ലിസ്റ്റാണ് ഇപ്പോൾ തയ്യാറാക്കിയിരിക്കുന്നതെന്നു ബിജെപി നേതൃത്വം അറിയിച്ചു.

തിരുവനന്തപുരത്ത് കുമ്മനവും സുരേഷ് ഗോപിയും ലിസ്റ്റിലുണ്ട്. ആറ്റിങ്ങലില്‍ പികെ കൃഷ്ണദാസും ശോഭാ സുരേന്ദ്രനും തൃശൂരില്‍ കെ സുരേന്ദ്രനും എഎന്‍ രാധാകൃഷ്ണനും. പത്തനംതിട്ടയില്‍ പട്ടികയില്‍ എംടി രമേശിന്റെ പേരും പട്ടികയിലുണ്ട്.

ഘടകകക്ഷികളുടെ ഏകദേശ ധാരണ ആയെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള പറഞ്ഞു. സ്ഥാനാര്‍ത്ഥികളുടെ പ്രാഥമിക പട്ടിക കേന്ദ്രത്തിന് കൈമാറിതായും നേതൃത്വം പറഞ്ഞു.

ബിഡിജെഎസുമായി സീറ്റു തര്‍ക്കം പരിഹരിച്ചെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം വ്യക്തമാക്കുന്നത് .പി പി മുകുന്ദന്‍ തിരുവനന്തപുരത്ത് മത്സരിക്കുന്നതിനെ കുറിച്ച്‌ ഒന്നും പറയാനില്ലെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം വിശദമാക്കുന്നത്.