ബിജെപി എംപിയുടെ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്തു; 20 ലക്ഷം രൂപ തട്ടിയെടുത്തു

single-img
13 February 2019

ബിജെപി എംപിയുടെ ബാങ്ക് അ്കൗണ്ട് ഹാക്ക് ചെയ്ത് പണം തട്ടിയതായി പരാതി. കര്‍ണാടക ബിജെപി നേതാവും എംപിയുമായ ശോഭ കരന്തലജെയുടെ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്താണ് പണം തട്ടിയെടുത്തത്.  എസ്ബിഐ അക്കൗണ്ട് ഹാക്ക് ചെയ്ത സംഘം എംപിയുടെ 20 ലക്ഷം രൂപ തട്ടിയെടുത്തു.

എസ്ബിഐ ഡല്‍ഹി പാര്‍ലമെന്റ് ശാഖയില്‍ നിന്നാണ് പണം നഷ്ടമായത്. നാലു ദിവസം മുമ്പാണ് പണം നഷ്ടപ്പെട്ടതെങ്കിലും ശോഭ ഇക്കാര്യം അറിഞ്ഞത് ഇന്നലെയാണ്. ശോഭ കരന്തലജെ മൊബൈല്‍ഫോണില്‍ നെറ്റ് ബാങ്കിംഗ് നടത്തുമ്പോഴായിരുന്നു ഹാക്കര്‍മാര്‍ പണം തട്ടിയെടുത്തത്.

ശോഭ കരന്തലജെ ഡല്‍ഹി പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസില്‍ പരാതി നല്‍കി. എംപിയുടെ ട്വിറ്റര്‍ അക്കൗണ്ടും ഹൈക്ക് ചെയ്തിട്ടുണ്ട്.