video, Videos

പാമ്പിനെ ഉപയോഗിച്ച് ഭയപ്പെടുത്തി പ്രതിയെ ചോദ്യം ചെയ്യുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്

ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയിലാണ് സംഭവം. മൊബൈല്‍ മോഷണത്തിന് പിടിയിലായ പ്രതിയുടെ കഴുത്തില്‍ പാമ്പിനെ ചുറ്റിയ ശേഷം ചോദ്യം ചെയ്യുന്നതായി ദൃശ്യങ്ങളില്‍ കാണാം. യുവാവിന്റെ കഴുത്തില്‍ നിന്നും ഇറങ്ങിപ്പോകുന്ന പാമ്പിനെ വീണ്ടും കഴുത്തിലേക്ക് മാറ്റുന്നുമുണ്ട്.

കൈ പിറകില്‍ കെട്ടിയ നിലയിലാണ് യുവാവ് ഇരിക്കുന്നത്. ഇടയ്ക്ക് ഉദ്യോഗസ്ഥന്‍ പാമ്പിനെ യുവാവിന്റെ മുഖത്തേക്ക് ഇടുന്നതും ദൃശ്യങ്ങളിലുണ്ട്. ഇടയ്ക്ക് എത്ര തവണ ഫോണ്‍ മോഷ്ടിച്ചുവെന്ന് ഉദ്യോഗന്‍ ചോദിക്കുന്നതും രണ്ട് തവണയെന്ന് യുവാവ് മറുപടി പറയുന്നതും കേള്‍ക്കാം. വീഡിയോ പുറത്തുവന്നതോടെ മനുഷ്യാവകാശ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.