ദേശീയ പണിമുടക്കില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ശമ്പളം നല്‍കാന്‍ തീരുമാനം

single-img
12 February 2019

തിരുവനന്തപുരം: ദേശീയ പണിമുടക്കിനെത്തുടര്‍ന്ന് ഓഫീസില്‍ ഹാജരാകാതിരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ശമ്പളം ലഭിക്കും. ജനുവരി 8, 9 തീയതികളില്‍ നടന്ന പൊതുപണിമുടക്ക് ദിവസം ജോലിക്ക് ഹാജരാകാതിരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ആ ദിവസങ്ങളില്‍ ആകസ്മിക അവധി ഉള്‍പ്പെടെ അര്‍ഹതപ്പെട്ട അവധി അനുവദിക്കാന്‍ പൊതുഭരണവകുപ്പ് ഉത്തരവിറക്കി. ജീവനക്കാര്‍ ഹാജരാകാത്തതിനെത്തുടര്‍ന്ന് ഓഫീസ് പ്രവര്‍ത്തനം രണ്ടുദിവസം തടസപ്പെട്ടിരുന്നു. വിലക്കയറ്റം തടയുക, തൊഴില്‍നിയമങ്ങള്‍ ശക്തിപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ട്രേഡ് യൂണിയനുകള്‍ പണിമുടക്ക് നടത്തിയത്.