‘ദൈവാനുഗ്രഹത്താല്‍ താന്‍ ജീവനോടെയുണ്ട്’; വാഹനാപകടത്തില്‍ മരിച്ചെന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരേ പൊട്ടിത്തെറിച്ച് റെയ്‌ന

single-img
12 February 2019

ഏതാനും ദിവസങ്ങളായി ചെന്നൈ സൂപ്പര്‍ കിങ്‌സ് താരവും ഇന്ത്യന്‍ ക്രിക്കറ്ററുമായ സുരേഷ് റെയ്‌ന വാഹനാപകടത്തില്‍ മരിച്ചന്നെ തരത്തില്‍ വാര്‍ത്തകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍ താന്‍ ജീവനോടെയുണ്ടെന്നും വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും റെയ്‌ന പ്രതികരിച്ചു.

‘കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഞാന്‍ വാഹനാപകടത്തില്‍പ്പെട്ടതായി വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഇത്തരം വ്യാജ വാര്‍ത്തകള്‍ എന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും ബുദ്ധിമുട്ടിക്കുകയാണ്. ദയവുചെയ്ത് ഇത്തരം വാര്‍ത്തകള്‍ അവഗണിക്കുക, ദൈവത്തിന്റെ അനുഗ്രഹത്താല്‍ എനിക്ക് യാതൊരു പ്രശ്‌നവുമില്ല. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിച്ച യൂട്യൂബ് ചാനലുകളെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കടുത്ത നടപടികള്‍ വൈകാതെ ഉണ്ടാകും’ റെയ്‌ന ട്വിറ്ററില്‍ കുറിച്ചു.