‘ഭായി ഓര്‍ ബെഹനോ’; പ്രധാനമന്ത്രി ജനങ്ങളോട് സംസാരിക്കുന്നത് ഇപ്പോള്‍ ഇങ്ങനെ; മോദിയെ അനുകരിച്ച് വീണ്ടും രാഹുല്‍ ഗാന്ധി

single-img
12 February 2019

കഴിഞ്ഞ ദിവസം ലഖ്‌നൗവില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള സമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയെ അനുകരിച്ച് രംഗത്തെത്തിയത്. മോദിയുടെ ശരീരഭാഷയും ആംഗ്യങ്ങളും ഇടകലര്‍ന്നതായിരുന്നു രാഹുലിന്റെ അനുകരണ രീതി.

മുമ്പ് നരേന്ദ്രമോദി വേദികളില്‍ ജനങ്ങളോട് സംസാരിക്കുമ്പോള്‍ എങ്ങനെയായിരുന്നു. എന്നാല്‍ അത് ഇപ്പോള്‍ എങ്ങനെയാണ് എന്നാണ് രാഹുല്‍ ഗാന്ധി അനുകരിച്ച് കാണിച്ചത്. പ്രധാനമന്ത്രി ജനങ്ങളെ സംബോധന ചെയ്യുന്നതിന് ഉപയോഗിക്കുന്ന ‘ഭായി ഓര്‍ ബെഹനോ’ എന്ന വാചകവും രാഹുല്‍ അനുകരിക്കാന്‍ മറന്നില്ല.

‘സഹോദരീ സഹോദരന്മാരെ, അനില്‍ അംബാനി ആരെന്ന് എനിക്കറിയില്ല,…ഞാന്‍ അദ്ദേഹത്തിന് ഒരിക്കലും 20,000 കോടി രൂപ നല്‍കിയിട്ടില്ല’ മോദിയുടെ ശബ്ദത്തില്‍ രാഹുല്‍ ഗാന്ധി ഇത് പറഞ്ഞപ്പോള്‍ സദസ്സ് ഹര്‍ഷാരവത്താല്‍ മുഖരിതമായി. പ്രിയങ്കാ ഗാന്ധി, പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യയും വേദിയില്‍ ഉണ്ടായിരുന്നു.