ഇപ്പോൾ ഇത് ആസ്വദിക്കൂ; ഫലം കഴിക്കുംമുൻപ് വിത്തിനെ കുറ്റപ്പെടുത്തരുത്; എ സർട്ടിഫിക്കറ്റ് ചിത്രത്തെക്കുറിച്ച് ഓവിയ

single-img
12 February 2019

ബിഗ് ബോസിലൂടെ തെന്നിന്ത്യ മുഴുവൻ ആരാധകരെ നേടിയെടുത്ത ഓവിയ നായികയാകുന്ന പുതിയ ചിത്രമാണ് 90 എംഎൽ. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിനെതിരെ വലിയ വിമർശനങ്ങളാണുയർന്നത്. 

അമിതമായ അശ്ലീലപദപ്രയോഗങ്ങളും പുകവലിയും മദ്യപാനവുമെല്ലാം ഉൾപ്പെട്ട ട്രെയിലറിന്  എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. വിമർശനങ്ങൾക്കിടെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഓവിയ. ഫലം കഴിക്കുംമുന്‍പ് വിത്തിനെ കുറ്റപ്പെടുത്തരുതെന്നാണ് ഓവിയ പറയുന്നത്.

”ഫലം കഴിക്കുംമുൻപ് വിത്തിനെ കുറ്റപ്പെടുത്തരുത്. സെൻസർ ചെയ്ത് പുറത്തിറക്കുന്ന 90 എംഎലിനായി കാത്തിരിക്കൂ. ഇപ്പോൾ ഇത് ആസ്വദിക്കൂ”-ട്രെയിലർ പങ്കുവെച്ചുകൊണ്ട് ഓവിയ കുറിച്ചു.

ഓവിയ അടക്കം അഞ്ച് പെൺകുട്ടികള്‍ പ്രധാനകഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ ഗ്ലാമര്‍ രംഗങ്ങള്‍ ഏറെയാണ്. സിനിമയുടേതായ ട്രെയിലറിൽ ഓവിയയുടെ ലിപ്‌ലോക്ക് രംഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. മലയാളിതാരം ആൻസൻ പോൾ ഒരു പ്രധാനവേഷത്തിൽ എത്തുന്നു. പോൺ സിനിമയേക്കാൾ വൃത്തികെട്ട അവസ്ഥയാണ് ചിത്രത്തിനെന്നും ഇന്‍ഡസ്ട്രിയെ ഇത് ദോഷം ചെയ്യുമെന്നും വിമര്‍ശകര്‍ പറയുന്നു.  ഫെബ്രുവരി 22 ന് ചിത്രം തിയേറ്ററുകളിലെത്തും.