മൂന്ന് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ അമ്മ ഓടയിലേക്ക് എടുത്തെറിഞ്ഞു; മൂന്നുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ അത്ഭുതകരമായി രക്ഷപ്പെടുത്തി: വീഡിയോ

single-img
12 February 2019

തിങ്കളാഴ്ച രാവിലെ ഡര്‍ബനിലെ ന്യൂലന്‍ഡ് ഈസ്റ്റിലാണ് സംഭവം. വഴിപോക്കരിലൊരാള്‍ ഓടയില്‍ നിന്ന് പെണ്‍ കുഞ്ഞിന്റെ കരച്ചില്‍ കേട്ട് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. അഴുക്കു വെള്ളം കടന്നുപോകുന്ന പൈപ്പിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു കുഞ്ഞ്.

അഗ്‌നിശമന സേനയും പൊലീസും ചേര്‍ന്ന് മൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ പൈപ്പ് മുറിച്ചാണ് കുട്ടിയെ പുറത്തെടുത്തത്. ഉടന്‍ തന്നെ കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞ് ആരോഗ്യത്തോടെ ഇരിക്കുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.