സ്കൂൾ ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം; കടുത്ത നെഞ്ചുവേദനയ്ക്കിടയിലും നന്ദകുമാർ ജീവൻ വെടിഞ്ഞത് ബസ്സിലുണ്ടായിരുന്ന കുട്ടികളെ സുരക്ഷിതരാക്കിയ ശേഷം

single-img
12 February 2019

സ്കൂൾ ബസോടിക്കുന്നതിനിടെ ഹൃദയാഘാതം  സംഭവിച്ച് ഡ്രൈവർ മരണമടഞ്ഞു. മരണം എത്തുന്നതിനുമുൻപ് കുട്ടികളെ സുരക്ഷിതരാക്കിയ  ശേഷമാണ് ഡ്രൈവർ ജീവൻ വെടിഞ്ഞത്.

തങ്കശ്ശേരി മൗണ്ട് കാർമൽ സ്കൂളിലെ ഡ്രൈവറായിരുന്ന വി എസ് നന്ദകുമാർ (49) ആണ് മരിച്ചത്. 58 കുട്ടികളുമായി സ്കൂളിൽ നിന്ന് മടങ്ങവേയായിരുന്നു നന്ദകുമാറിന് ഹൃദയാഘാതമുണ്ടായത്.

സ്കൂളിൽ നിന്നും കുട്ടികളുമായി യാത്ര പുറപ്പെട്ട് അടുത്ത ജം​ഗ്ഷനിൽ എത്തിയതും കടുത്ത നെഞ്ചുവേദനയും അസ്വസ്ഥതയും  ഉണ്ടാവുകയായിരുന്നു. തുടർന്ന് വാഹനം സുരക്ഷിതമായി സൈഡിലേക്ക് മാറ്റി പാർക്ക് ചെയ്യുകയായിരുന്നു നന്ദകുമാർ.

അതിനു ശേഷം സഹായത്തിനായി സമീപത്തുണ്ടായിരുന്ന ഓട്ടോക്കാരെ വിളിച്ചു. ഓട്ടോക്കാർ ഉടൻതന്നെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചുവെങ്കിലും  നന്ദകുമാറിൻ്റെ ജീവൻ രക്ഷിക്കാനായില്ല.