വീടിന് മുന്നിലെ ചെടിച്ചട്ടിയില്‍ പതാക ഉയര്‍ത്തി; കെ സുരേന്ദ്രനെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ

single-img
12 February 2019

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപി ക്യാംപെയിന്റെ ഭാഗമായി വീടിന് മുന്നില്‍ പതാകയുയര്‍ത്തി കെ സുരേന്ദ്രന്‍. ”എന്റെ കുടുംബം ബി ജെ. പി കുടുംബം ക്യാമ്പയിനിന്റെ ഭാഗമായി വീട്ടില്‍ പാര്‍ട്ടി പതാക ഉയര്‍ത്തി”ചിത്രം പങ്കുവെച്ച് സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

എന്നാല്‍ വീടിന് മുന്നിലെ ചെടിച്ചട്ടിയില്‍ പതാക ഉയര്‍ത്തിയ സുരേന്ദ്രനെ വിമര്‍ശിച്ചും ട്രോളിയും നിരവധി പേര്‍ രംഗത്തെത്തി. ചെടിച്ചട്ടിയില്‍ നാട്ടിയത് തട്ടിക്കൂട്ട് കൊടിമരമാണെന്നാണ് പ്രധാന ട്രോള്‍. ചെടിച്ചട്ടി ആയത് നന്നായി. അടുത്ത വീട്ടിലേക്ക് പറിച്ചുനടാമല്ലോ എന്നാണ് മറ്റൊരു കമന്റ്.

എന്റെ കുടുംബം ബി ജെ. പി കുടുംബം ക്യാമ്പയിനിന്റെ ഭാഗമായി വീട്ടിൽ പാർട്ടി പതാക ഉയർത്തി. #MeraParivarBhajapaParivar

Posted by K Surendran on Monday, February 11, 2019