ഇറച്ചിയില്‍ എല്ല് കൂടി; ആഡംബര ഹോട്ടലില്‍ വിവാഹ സംഘവും ഹോട്ടല്‍ ജീവനക്കാരും തമ്മില്‍ കൂട്ടത്തല്ല്: വീഡിയോ

single-img
12 February 2019

വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരും ഹോട്ടല്‍ ജീവനക്കാരും തമ്മില്‍ ഭക്ഷണത്തെ ചൊല്ലിയുണ്ടായ തര്‍ക്കം കൂട്ടത്തല്ലില്‍ കലാശിച്ചു. അതിഥികള്‍ക്ക് വിളമ്പിയ ഇറച്ചിയില്‍ എല്ല് കൂടുതലായത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

പശ്ചിമ ഡല്‍ഹിയിലെ ജനക്പുരിയിലെ പിക്കാഡിലി ഹോട്ടലിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലും വൈറലായി. അതിഥികള്‍ ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിക്കുകയും പാത്രങ്ങളും മറ്റും വലിച്ചെറിഞ്ഞ് തകര്‍ക്കുകയും ചെയ്തു. ഒപ്പമുള്ള സ്ത്രീകള്‍ പുരുഷന്‍മാരെ സംഘര്‍ഷത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്നതും ദൃശ്യത്തില്‍ കാണാം.

#Viral #Video Part 1: Piccadilly Hotel, Janakpuri.Issue happened in a wedding event. Guest were not happy with food as it was cold and service was not good.Janakpuri Connect Team strongly condemns such behavior. #JanakPuriConnect #JanakPuri #JanakPuri110058

Posted by Janakpuri Connect on Monday, February 11, 2019