രാഹുൽ ഗാന്ധിയോടൊപ്പം ചിത്രത്തിലുള്ള പെൺകുട്ടി എവിടെയാണെന്ന് ചോദിച്ചു ടിജി മോഹൻദാസ്; കുമ്പളങ്ങി നൈറ്റ്സിലെ ഫഹദ് ഫാസിലിൻ്റെ കഥാപാത്രം എവിടെ നിന്നു വന്നുവെന്ന് മനസ്സിലായെന്ന് ട്വിറ്റർ ലോകം

single-img
11 February 2019

രാഹുൽഗാന്ധിയോടൊപ്പം പെൺകുട്ടി ഇരിക്കുന്ന ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തു  അനാവശ്യ ചോദ്യം ഉയർത്തിയ ആർഎസ്എസ് നേതാവ് ടിജി മോഹൻദാസ് മറുപടിയുമായി ട്വിറ്റർ ലോകം. രാഹുൽഗാന്ധി കേരളത്തിലെ കുമരകം റിസോർട്ട് ഉൾപ്പെടെ  കൂടെ കൊണ്ടുവന്ന പെൺകുട്ടി എവിടെയാണെന്ന ചോദ്യമാണ് മോഹൻദാസ് ഉയർത്തിയത്.

മി.രാഹുൽ ഗാന്ധി, കുറച്ചു നാൾ മുമ്പ് നിങ്ങൾ ഈ പെൺകുട്ടിയെ കൂടെക്കൊണ്ടു നടന്നിരുന്നു. കേരളത്തിൽ കുമരകം റിസോർട്ടിലും വന്നിരുന്നു. ഇപ്പോൾ ഈ പെൺകുട്ടി എവിടെയാണ്?-  ട്വിറ്ററിലൂടെ മോഹൻദാസ് ചോദിച്ചു.

https://twitter.com/mohandastg/status/1094491406243168256/photo/1


ടിജി മോഹൻദാസിനെ  ട്വീറ്റിനെതിരെ സോഷ്യൽ മീഡിയയിൽ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്.  മോഹൻദാസിൻ്റ ട്വീറ്റിനു താഴെ ചിലർ മറുപടിയും നൽകിയിട്ടുണ്ട്.

ശ്രീമാൻ മോഹൻ‍ദാസ് കുമ്പളങ്ങി നൈറ്റ്സ് കാണണം.‌ അതിലെ ഫഹദ് ഫാസിലിന്റെ കഥാപാത്രം എവിടെ നിന്ന് വന്നെന്ന് സംശയം തോന്നില്ല- എന്നാണ് പ്രസ്തുത ട്വീറ്റിന്  ഒരാൾ നൽകിയിരിക്കുന്ന മറുപടി.