ലോകത്ത് 100 കോടിയിലധികം ജനങ്ങൾ പട്ടിണി കിടക്കുമ്പോൾ 5000 കോടി റിയാലിൻ്റെ ഭക്ഷണം സൗദി പാഴാക്കുന്നു; സ്വദേശി- വിദേശി ഉൾപ്പെടെ ഒരാൾ പ്രതിവർഷം പാഴാക്കുന്നത് 250 കി.ഗ്രാം ഭക്ഷണം

single-img
11 February 2019

ലോക ജനസംഖ്യയില് ഒമ്പതിൽ ഒരാൾ വീതം പട്ടിണി കിടക്കുമ്പോൾ സൽക്കാരങ്ങളിലൂടെയും മറ്റും സൗദി അറേബ്യ പാഴാക്കുന്ന ഭക്ഷണം കണക്കിലധികമാണെന്നു റിപ്പോർട്ടുകൾ. ലോകത്ത് നൂറു കോടിയിലധികം ജനങ്ങള് പട്ടിണി കിടക്കുമ്പോൾ 140 കോടി ടൺ ഭക്ഷണമാണ് ലാേകത്ത് ആകമാനം പാഴാക്കിക്കളയുന്നത്. പട്ടിണി കിടക്കുന്ന 100 കോടി ജനങ്ങളുടെ വിശപ്പകറ്റാൻ പാഴാക്കി കളയുന്ന ആഹാരത്തിൻ്റെ മൂന്നിലൊന്നു മതിയെന്നുള്ളതും യാഥാർത്ഥ്യമാണ്.

ലോകരാജ്യങ്ങളിൽ ഏറ്റവും കൂടതൽ ഭക്ഷണം പാഴാക്കി കളയുന്നത് സൗദി അറേബ്യയും അമേരിക്കയുമാണ്. ഏകദേശം 5000 കോടി റിയാലിൻ്റെ ഭക്ഷണമാണ് സൗദി അറേബ്യ പ്രതിവർഷം പാഴാക്കുന്നതെന്നു സൗദി കാർഷിക മന്ത്രാലയം പുറത്തു വിട്ട കണക്കിൽ പറയുന്നു. ഭക്ഷണം പാഴാക്കുന്നതിനെതിരെ പ്രവാചക വചനങ്ങൾ ഉപയോഗിച്ച് ശക്തായ ബോധൽക്കരണമാണ് സൗദി നടത്തിക്കൊണ്ടിരിക്കുന്നതെങ്കിലും ഭക്ഷണം പാഴാക്കി കളയുന്ന കാര്യത്തിൽ അതൊന്നും ഒരു പരിഹാരമാകുന്നില്ലെന്നാണ് സൂചനകൾ.

സൗദി അറേബ്യൻ നിവാസികൾ ഭക്ഷണം പാഴാക്കുന്നതുമായി ബന്ധപ്പെട്ട് സൗദി ഗസറ്റ് കഴിഞ്ഞ ജൂണിൽ ഒരു വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. `സൗദി അറേബ്യ റാങ്ക്സ് നമ്പർ വൺ ഇൻ ഫുഡ് വെയിസ്റ്റ്´ എന്നായിരുന്നു വാർത്തയുടെ തലക്കെട്ട്. സൗദിയില് ജീവിക്കുന്ന വിദേശികളും വന്തോതില് ഭക്ഷണം പാഴാക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സൗദിയില് ശരാശരി ഒരാൾ, അത് വിദേശിയും സ്വദേശിയും ഉൾപ്പെടെ- 250 കി.ഗ്രാം ഭക്ഷണം വീതം പ്രതിവർഷം പാഴാക്കുന്നത്. ലോക ശരാശരി 115 കി.ഗ്രാമായി നിൽക്കുമ്പോഴാണ് ഇത്രയും ഭക്ഷണം ഇൗ ഹറേബ്യൻ രാജ്യം ഇല്ലാതാക്കിക്കളയുന്നത്. ഇവ ഭൂരിഭാഗവും സൽക്കാരങ്ങളിലൂടെയാണ്.

കഴിഞ്ഞ വർഷം സൗദി ശൂറാ കൗൺസിൽ ആഹാര സാധനങ്ങൾ പാഴാക്കുന്നവർക്ക് എതിരെ പിഴ ചുമത്തണമെന്ന ആവശ്യം മുന്നോട്ടു വച്ചിരുന്നു. ശക്തമായ ബോധവല്ക്കരണ കാമ്പയിനും സൗദി തുടക്കം കുറിച്ചിട്ടുണ്ട്. സൗദി ഫുഡ് ബാങ്ക് അധികം വരുന്ന ഭക്ഷണം സ്വീകരിച്ച് വൃത്തിയുള്ള പാക്കറ്റുകളിൽ വിതരണം ചെയ്യുന്ന പരിപാടയും സൗദി അറേബ്യ നടത്തുന്നുണ്ട്. കഴിഞ്ഞ റംസാനിൽ ഫുഡ് ബാങ്ക് പതിനെട്ട് ലക്ഷത്തോളം കുടുംബങ്ങർക്കു ആഹാര സാധനങ്ങൾ എത്തിച്ചതായും അധികൃതർ പറയുന്നു.

ഫുഡ് ബാങ്കിന്റെ 360 വളണ്ടിയര്മാര് സജീവമായി രംഗത്തുണ്ട്. ജിദ്ദയിലെ മാളുകളിലെ ഫുഡ് കോര്ട്ടുകള്, വെഡിംഗ് ഹാളുകൾ, വലിയ റെസ്റ്റോറൻ്റുകൾ, ഹോട്ടലുകൾ തുടങ്ങിയ കേന്ദ്രങ്ങളിൽ സന്ദർശനം നടത്തിയാണ് പാഴാക്കി കളയുന്ന ആഹാര സാധനങ്ങൾ വോളണ്ടിയർമാർ  ശേഖരിക്കുന്നത്. റെസ്റ്റോറൻ്റ് ജീവനക്കാർ നല്ല സഹകരണമാണ് നല്കുന്നതെന്നും ജനങ്ങളും സഹകരിക്കുന്നുണ്ടെന്നും അധികൃതർ പറയുന്നു.