മൂന്നു യുവതികൾ കൂടി ശബരിമലയിൽ എത്തിയിരുന്നു; ദൃശ്യങ്ങൾ കൈവശമുണ്ടെന്ന് കനകദുര്‍ഗയും ബിന്ദുവും

single-img
11 February 2019

മണ്ഡലകാലത്ത് മല ചവിട്ടിയ തങ്ങളെക്കൂടാതെ മൂന്നു യുവതികള്‍ കൂടി ശബരിമലയിലെത്തിയെന്ന് കനകദുര്‍ഗയും ബിന്ദുവും. ആ യുവതികൾ ശബരിമലയിൽ എത്തുന്ന വീഡിയോ കൈവശമുണ്ടെന്നും അവർ പറഞ്ഞു.

ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും സമ്മര്‍ദ്ദം മൂലമല്ല, വ്യക്തിപരമായ വിശ്വാസത്തിന്റെയും കാഴ്ചപ്പാടിന്റെയും അടിസ്ഥാനത്തിലാണ് ശബരിമലയില്‍ എത്തിയത്. ഇനിയും ശബരിമല ദര്‍ശനം നടത്തുമെന്നും കനകദുര്‍ഗയും ബിന്ദുവും പറഞ്ഞു.

ജനുവരി രണ്ടിന് പുലര്‍ച്ചെയാണ് ബിന്ദുവും കനകദുര്‍ഗയും ശബരിമല ദര്‍ശനം നടത്തിയത്.തനിക്കെതിരെ ആക്രമണങ്ങള്‍ക്ക് ആഹ്വാനം നടത്തുന്നതും വ്യാജവാര്‍ത്തകല്‍ പ്രചരിപ്പിക്കുന്നതും സഹോദരന്‍ ഭരത് ഭൂഷണാണെന്ന് കനകദുര്‍ഗ ആരോപിച്ചു. സംഘപരിവാറിന്റെ ചട്ടുകമായി മാറിയിരിക്കുകയാണ് ഇയാള്‍. ശബരിമലക്കു പുറപ്പെട്ടതു മുതല്‍ സഹോദരനില്‍ നിന്നും മാനസിക പീഡനം അനുഭവിക്കുകയാണെന്നും കനകദുര്‍ഗ പറഞ്ഞു.

തന്നെ ആക്രമിക്കുന്നതിന് ഭര്‍തൃമാതാവിനെ പ്രേരിപ്പിച്ചതും, വീട്ടില്‍ കയറ്റരുതെന്ന് ഭര്‍ത്താവിനെ ഭീഷണിപ്പെടുത്തുന്നതും ആര്‍എസ്എസുകാരാണെന്നും കനകദുര്‍ഗ പറഞ്ഞു.