ട്വിറ്ററില്‍ തരംഗം സ്യഷ്ടിച്ച് പ്രിയങ്ക ഗാന്ധി; നിമിഷങ്ങള്‍ക്കകം വെരിഫിക്കേഷന്‍, പതിനായിരക്കണക്കിന് ഫോളോവേഴ്സ്

single-img
11 February 2019

ട്വിറ്ററില്‍ തരംഗം സ്യഷ്ടിച്ച് പ്രിയങ്ക ഗാന്ധി. അക്കൗണ്ട് തുടങ്ങി നിമിഷങ്ങള്‍ക്കകം വെരിഫിക്കേഷനും പതിനായിരക്കണക്കിന് ഫോളോവേഴ്സുമായി പ്രിയങ്കക്ക്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ നാ​ല് ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ല​ക്നോ​വി​ലെ​ത്തു​ന്ന​തി​ന് തൊ​ട്ടു​മു​ന്പാ​ണ് പ്രി​യ​ങ്ക ട്വി​റ്റ​റി​ൽ ഒൗ​ദ്യോ​ഗി​ക അ​ക്കൗ​ണ്ട് തു​റ​ന്ന​ത്.

പ്രി​യ​ങ്ക ഗാ​ന്ധി ട്വി​റ്റ​ർ അ​ക്കൗ​ണ്ട് ആ​രം​ഭി​ച്ചെ​ന്ന വി​വ​രം കോ​ണ്‍​ഗ്ര​സ് ഒൗ​ദ്യോ​ഗി​ക​മാ​യി ട്വീ​റ്റ് ചെ​യ്തു. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ ഫോ​ളോ​വേ​ഴ്സി​ന്‍റെ എ​ണ്ണം വ​ർ​ധി​ച്ച​ത്. @priyankagandhi എന്നാണു പ്രിയങ്ക ഗാന്ധിയുടെ ട്വി​റ്റ​ർ ഹാൻഡിൽ. ഏ​റ്റ​വു​മൊ​ടു​വി​ലെ ക​ണ​ക്കെ​ടു​പ്പി​ൽ രൂപത്തിനായിരത്തിലധികം ​പേ​രാ​ണ് പ്രി​യ​ങ്ക​യെ പി​ന്തു​ട​രു​ന്ന​ത്. നേ​ര​ത്തെ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ മാ​ത്ര​മാ​ണു പ്രി​യ​ങ്ക​യ്ക്ക് അ​ക്കൗ​ണ്ട് ഉ​ണ്ടാ​യ​ത്.