‘ലുട്ടാപ്പി’ക്ക് പിന്തുണയുമായി കേരള പൊലീസും

single-img
11 February 2019

സേവ് ലുട്ടാപ്പി എന്ന ഹാഷ് ടാഗില്‍ അണിനിരന്ന് കേരളാ പൊലീസും. സീറ്റ് ബെല്‍റ്റ് ശീലമാക്കുന്നതിനുള്ള ബോധവത്കരണത്തിനായിട്ടാണ് കേരളാ പൊലീസ് ലുട്ടാപ്പിയെ പിന്തുണച്ചിരിക്കുന്നത്. സീറ്റ് ബല്‍റ്റിട്ട് വണ്ടിയോടിക്കുന്ന ലുട്ടാപ്പിയെ മാറ്റി റാഷ് ഡ്രൈവ് ചെയ്യുന്ന ഡിങ്കിനിയെ വെച്ച് മുന്നോട്ട് പോകാനാണ് ഉദ്ദേശ്യമെങ്കില്‍ അത് ഞങ്ങള്‍ അനുവദിക്കില്ലെന്ന് കേരളാ പൊലീസ് ട്രോളിലൂടെ പറയുന്നു.

ലുട്ടാപ്പിയെ ഒഴിവാക്കി ഡിങ്കിനി എന്ന കഥാപാത്രം രംഗപ്രവേശം ചെയ്യുന്നു എന്ന രീതിയില്‍ പ്രചാരണങ്ങള്‍ വന്നതോടെയാണ് സേവ് ലുട്ടാപ്പി എന്ന ഹാഷ്ടാഗോടെ ക്യാംപെയ്‌നും സോഷ്യല്‍ മീഡിയയില്‍ തലപൊക്കിയത്. ലുട്ടാപ്പിയില്ലെന്ന ഗോസിപ്പ് പരന്നതോടെ ട്രോളുകളുടെ ഒരു പ്രവാഹമായിരുന്നു.

ബാലരമയുടെ ഫെബ്രുവരി എട്ടിന് പുറത്തിറങ്ങിയ ലക്കത്തിലാണ് ഡിങ്കിനിയുടെ അരങ്ങേറ്റം. ലുട്ടാപ്പിയുടെ ഭാവങ്ങളും കുന്തവും കൊമ്പും ഒക്കെ കണ്ടതോടെ ലുട്ടാപ്പി ഫാന്‍സിന് ആശങ്കയേറി. ആ ലക്കം ബാലരമയില്‍ ലുട്ടാപ്പി ഇല്ല താനും. കുട്ടൂസന്റെ കൂടെ ഏതോ ക്വട്ടേഷനു പോയതാണെന്ന് മാത്രമാണ് പറയുന്നത്.

ലുട്ടാപ്പിയുടെ തിരോദാനത്തില്‍ ആരാധകര്‍ കലിപ്പിലായതോടെ വിദ്ധീകരണവുമായി ബാലരമ എത്തുകയും ചെയ്തിരുന്നു.
ലുട്ടാപ്പിയെ ഒഴിവാക്കിയിട്ടില്ലെന്നും അടുത്ത ലക്കം ലുട്ടാപ്പി അതിഗംഭീരമായി തിരികയെത്തുമെന്നും ലുട്ടാപ്പിയുടെ ഫാന്‍സ് പവര്‍ കണ്ടറിഞ്ഞ് പുതിയ ഒരു പംക്തി തന്നെ അടുത്ത ലക്കം ബാലരമയില്‍ തുടങ്ങുമെന്നുമാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

എന്നും എപ്പോഴും പ്രിയമുള്ളവരുടെ ഒപ്പമുണ്ടാകാൻ സീറ്റ് ബെൽറ്റ് ശീലമാക്കുക 😍#keralapolice #SaveLuttappi #saveluttappi

Posted by Kerala Police on Sunday, February 10, 2019