ശബരിമലയിൽ കും​ഭ​മാ​സ പൂ​ജക്കായി നട തുറക്കുമ്പോഴും നിരോധനാജ്ഞ വേണമെന്ന് പൊലീസ്

single-img
11 February 2019

കും​ഭ​മാ​സ പൂ​ജക്കായി ശബരിമല നട തുറക്കുമ്പോൾ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് പൊലീസ്. നാളെ നട തുറക്കുന്ന സാഹചര്യത്തിൽ ഇന്ന് രാത്രി മുതൽ ഫെബ്രുവരി 17 വരെ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്നാണ് ജില്ല കലക്ടർക്ക് നൽകിയ റിപ്പോർട്ടിൽ എസ്.പി ആവശ്യപ്പെട്ടത്.

ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ൽ സു​പ്രീം​കോ​ട​തി വി​ധി പ​റ​യു​ന്ന​ത്​ മാ​റ്റി​യ​ സാഹചര്യത്തിൽ കും​ഭ​മാ​സ പൂ​ജാ​വേ​ള​യിലും സ​ന്നി​ധാ​ന​​ത്ത് അശാന്തിക്ക് വഴിവെച്ചേക്കാമെന്നാണ് പൊലീസിന്‍റെ നിരീക്ഷണം. എന്നാൽ നിരോധനാജ്ഞ പ്രഖ്യാപിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് കലക്ടർ മാധ്യമങ്ങളെ അറിയിച്ചു.

കേ​സി​ൽ അ​ന്തി​മ വി​ധി വ​രും​മു​മ്പ്​ ഇ​നി യു​വ​തി പ്ര​വേ​ശ​ന​മു​ണ്ടാ​കാ​തെ നോ​ക്ക​ൽ​ ത​ങ്ങ​ളു​ടെ അ​ഭി​മാ​ന പ്ര​ശ്​​ന​മാ​യാ​ണ്​ ആ​ർ.​എ​സ്.​എ​സ്, ബി.​ജെ.​പി നേ​തൃ​ത്വം ക​രു​തു​ന്ന​ത്. ഈ സാഹചര്യത്തിലാണ് പോലീസ് നിരോധനാജ്ഞ വേണമെന്ന് ആവശ്യപ്പെടുന്നത്.