പ്രസാദം കഴിച്ച 50 വിദ്യാർത്ഥികൾ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

single-img
11 February 2019

ജാ​ർ​ഖ​ണ്ഡിൽ പ്രസാദം കഴിച്ച 50 വിദ്യാർത്ഥികൾ അവശനിലയിൽ ആശുപത്രിയിൽ. ജാ​ർ​ഖ​ണ്ഡി​ലെ ലോ​ഹ​ർ​ദാ​ഗ ജി​ല്ല​യി​ലാ​ണു സം​ഭ​വം.

സരസ്വതീപൂജയ്ക്ക് ശേഷം നൽകിയ പ്രസാദം കഴിച്ച കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ആ​റി​നും ഏ​ഴി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളെ​യാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് സി​വി​ൽ സ​ർ​ജ​ൻ വി​ജ​യ് കു​മാ​ർ അ​റി​യി​ച്ചു.

പ്രസാദം കഴിച്ചയുടനെ വിദ്യാർത്ഥികൾ ഛർദിക്കുകയും അവശനിലയിലാകുകയുമായിരുന്നു. എ​ല്ലാ കു​ട്ടി​ക​ളും അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തതായി റിപ്പോർട്ടുകളുണ്ട്.