ഇതാണ് രാജ്യസ്‌നേഹം; ധോണിയുടെ പ്രവൃത്തിയെ അഭിനന്ദനം കൊണ്ട് മൂടി സോഷ്യല്‍ മീഡിയ

single-img
11 February 2019

ന്യൂസിലന്‍ഡിനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിനിടെയുണ്ടായ ധോണിയുടെ പ്രവൃത്തിയെ അഭിനന്ദനം കൊണ്ട് മൂടി സോഷ്യല്‍ മീഡിയ. ന്യൂസിലന്‍ഡിന്റെ ബാറ്റിങ്ങിനിടെയായിരുന്നു സംഭവം. പെട്ടന്നൊരു ആരാധകന്‍ സുരക്ഷാഭടന്മാരെ വെട്ടിച്ച് ഇന്ത്യന്‍ പതാകയുമായി വിക്കറ്റിന് പിറകില്‍ നില്‍ക്കുന്ന ധോണിയുടെ അടുത്തേയ്ക്ക് ഓടിയെത്തി.

വന്ന ഉടനെ ധോണിയുടെ കാലില്‍ വീണ് കെട്ടിപ്പിടിക്കുകയായിരുന്നു ആരാധകന്‍. ആരാധകന്റെ പ്രവൃത്തിയില്‍ ഒരു നിമിഷം അന്ധിച്ചുനിന്നുപോയെങ്കിലും അയാളെ പിടിച്ച് എഴുന്നേല്‍പിക്കുന്നതിനിടെ ധോണി കണ്ടു കൈയിലെ ദേശീയ പതാക നിലത്ത് മുട്ടുന്നത്.

നിലം തൊടും മുന്‍പ് തന്നെ ധോണി അയാളുടെ കൈയില്‍ നിന്ന് പതാക പിടിച്ചുവാങ്ങി സുരക്ഷാ ഉദ്യോഗസ്ഥരെ ഏല്‍പിച്ചു. സുരക്ഷാ ജീവനക്കാര്‍ എത്തിയതിനാല്‍ ധോണിയില്‍ നിന്ന് പതാക വാങ്ങാന്‍ നില്‍ക്കാതെ ആരാധകന്‍ ഗ്യാലറിയിലേയ്ക്ക് തന്നെ ഓടി. ധോണിയുടെ ഈ പ്രവൃത്തിക്ക് ട്വിറ്ററില്‍ വന്‍ കൈയടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

https://twitter.com/AkshayVandure1/status/1094791619927203841