പന്ത് തലയിലിടിച്ച് അശോക് ദിന്‍ഡയ്ക്ക് പരിക്ക്

single-img
11 February 2019

മുന്‍ ഇന്ത്യന്‍ പേസ് ബൗളര്‍ അശോക് ദിന്‍ഡയ്ക്ക് പന്ത് തലയിലിടിച്ച് പരിക്കേറ്റു. ബംഗാള്‍ ടീമിനുവേണ്ടി പരിശീലന മത്സരത്തില്‍ ബൗള്‍ ചെയ്യുമ്പോഴായിരുന്നു അപകടം. വിവേക് സിങ്ങായിരുന്നു ബാറ്റ്‌സ്മാന്‍. ദിന്‍ഡയുടെ പന്ത് സ്‌ട്രെയ്റ്റ് ഡ്രൈവിന് ശ്രമിക്കുകയായിരുന്നു ഇടങ്കൈ ബാറ്റ്‌സ്മാനായ വിവേക് സിങ്.

മുഖത്തിനു നേരെ ഉയര്‍ന്നുവന്ന പന്ത് നേരെ നെറ്റിയിലിടിച്ച് ദിന്‍ഡ പിച്ചില്‍ വീണു. ടീം ഫിസിയോയും സഹതാരങ്ങളും ഓടിയെത്തി പ്രാഥമിക ചികിത്സ നല്‍കി. പിന്നീട് എഴുന്നേറ്റ് ഓവര്‍ പൂര്‍ത്തിയാക്കിയെങ്കിലും ഉടനെ ആശുപത്രിയിലെത്തി വിദഗ്ദ്ധ ചികിത്സ തേടുകയായിരുന്നു. പരിക്ക് അത്ര ഗുരുതരമല്ലെന്നാണ് അറിയുന്നത്.