വധുവിന് പ്രായക്കൂടുതൽ ഉണ്ടെന്ന വ്യാജ പ്രചരണം; നവദമ്പതികളെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​ഞ്ചു​പേ​ർ അ​റ​സ്റ്റി​ൽ

single-img
10 February 2019

വധുവിന് പ്രായക്കൂടുതൽ ഉണ്ടെന്നു പറഞ്ഞു നവദമ്പതികളെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​ഞ്ചു​പേ​ർ അ​റ​സ്റ്റി​ൽ. വധുവിന് പ്രായക്കൂടുതലാണെന്ന് പറഞ്ഞാണ് കണ്ണൂര്‍ ചെറുപുഴ സ്വദേശികളായ അനൂപ് ജോസഫിന്റേയും ജൂബി ജോസഫിന്റേയും വിവാഹചിത്രം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്.

വധുവിന് വരനേക്കാള്‍ പ്രായക്കൂടുതലാണെന്നും സ്ത്രീധനം മോഹിച്ച് വരന്‍ വിവാഹം കഴിച്ചതാണെന്നും ആയിരുന്നു ദുഷ്പ്രചാരണം. വി​വി​ധ വാ​ട്സ്ആ​പ്പ് ​ഗ്രൂപ്പ് അഡ്മിൻമാരായ അഞ്ചുപേരെയാണ് അറസ്റ്റ് ചെയ്തത്. ശ്രീകണ്ഠാപുരം പൊലീസ് അറസ്റ്റ് ചെയ്ത ഇവരെ പിന്നീട് ജാ​മ്യ​ത്തി​ൽ വി​ട്ടു.

പ​ഞ്ചാ​ബി​ൽ എ​യ​ർ​പോ​ർ​ട്ട് ജീ​വ​ന​ക്കാ​ര​നാ​ണ് അ​നൂ​പ്. ജൂ​ബി ഷാ​ർ​ജ​യി​ൽ സ്വ​കാ​ര്യ ക​ന്പ​നി ജീ​വ​ന​ക്കാ​രി​യും. അടുത്തിടെയായിരുന്നു ഇവരുടെ വിവാഹം. ജൂബിയുടെ പരാതിയെത്തുടർന്നാണ് അറസ്റ്റ് അടക്കമുള്ള പൊലീസ് നടപടികൾ.

വി​വാ​ഹ പ​ര​സ്യ​ത്തി​ലെ വി​ലാ​സ​വും വി​വാ​ഹ ഫോ​ട്ടോ​യും ചേ​ർ​ത്ത് ത​ങ്ങ​ൾ​ക്കെ​തി​രേ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു എ​ന്ന് ജൂ​ബി പ​രാ​തി​യി​ൽ പ​റ​യു​ന്നു.

നിരവധി വാട്സ്ആപ്പ് ​ഗ്രൂപ്പുകളിലേക്ക് ഇരുവരുടെ ചിത്രവും മറ്റ് വിവരങ്ങളും ഷെയർ ചെയ്യപ്പെട്ടിട്ടുണ്ട്. യുവതിയുടെ പരാതിയെത്തുടർന്ന് പലരും ഷെയർ ചെയ്ത മെസേജുകൾ ഡിലീറ്റ് ചെയ്തിട്ടുണ്ട്.

സെബർ സെല്ലിന്റെ സഹായത്തോടെ കേസിൽ ഉൾപ്പെട്ടിട്ടുള്ള കൂടുതൽ ആളുകളെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് പൊലീസ് പറഞ്ഞു.