10 വയസ്സുകാരിയെ പീഡിപ്പിച്ചു; സ്‌കൂളിലെ തൂപ്പുകാരന്‍ അറസ്റ്റില്‍

single-img
10 February 2019

ഡല്‍ഹി ഷാഹ്ദാര ജില്ലയിലെ സ്‌കൂളില്‍ 10 വയസ്സുകാരി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ തൂപ്പുകാരന്‍ അറസ്റ്റില്‍. ഐപിസി, പോക്‌സോ വകുപ്പുകള്‍ അനുസരിച്ചാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ 3, 4 മാസമായി 38കാരനായ ഇയാള്‍ ഇവിടെ ജോലി ചെയ്യുകയാണ്.

ഫെബ്രുവരി 5നാണ് സംഭവം. സ്‌കൂള്‍ വിട്ടു പോകാനൊരുങ്ങിയ പെണ്‍കുട്ടിയെ പ്രതി തന്ത്രപൂര്‍വ്വം കെണിയില്‍ വീഴ്ത്തുകയായിരുന്നു. സംഭവം ആരോടെങ്കിലും പറഞ്ഞാല്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു.

എന്നാല്‍ പെണ്‍കുട്ടി ഇക്കാര്യം ബന്ധുക്കളോടു പറയുകയായിരുന്നു. ഇതോടെ ശനിയാഴ്ച പൊലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ബിഹാറിലാണെന്നും ഷാഹ്ദാരയില്‍ ബന്ധുക്കള്‍ക്കൊപ്പമാണു കുട്ടി കഴിയുന്നതെന്നും പൊലീസ് അറിയിച്ചു.