‘ഇതെന്താ പോണ്‍ സിനിമയോ’; ഓവിയയുടെ എ സര്‍ട്ടിഫിക്കറ്റ് ചിത്രത്തിന്റെ ട്രെയിലറിന് രൂക്ഷ വിമര്‍ശനം

single-img
10 February 2019

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ തെന്നിന്ത്യ മുഴുവന്‍ ആരാധകരെ സൃഷ്ടിച്ച ഓവിയ നായികയാകുന്ന ചിത്രമാണ് 90 എംഎല്‍. സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. പെണ്‍കുട്ടികള്‍ പ്രധാനകഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ ദ്വയാര്‍ഥ പ്രയോഗങ്ങളാണ് നിറഞ്ഞുനില്‍ക്കുന്നത്. സിനിമയുടേതായ ട്രെയിലറില്‍ ഓവിയയുടെ ലിപ്‌ലോക്ക് രംഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അഡള്‍റ്റ് ഓണ്‍ലി ആണെന്നും ഹെഡ് ഫോണ്‍ ഉപയോഗിക്കണമെന്നുമുള്ള മുന്നറിയിപ്പോടെ തന്നെയാണ് ട്രെയിലര്‍ തുടങ്ങുന്നത്. ട്രെയിലറിന് രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ഓവിയയില്‍ നിന്നും ഇത്തരത്തിലൊരു സിനിമ പ്രതീക്ഷിച്ചില്ലെന്നും ചിലര്‍ വിലയിരുത്തുന്നു.

പോണ്‍ സിനിമകളേക്കാള്‍ വൃത്തികെട്ട അവസ്ഥയിലാണ് ചിത്രമെന്നും ഇന്‍ഡസ്ട്രിയെ ഇത് ദോഷം ചെയ്യുമെന്നും വിമര്‍ശകര്‍ പറയുന്നു. പെണ്‍ സ്വാതന്ത്ര്യമെന്നാല്‍ ഇതാണോ അര്‍ത്ഥമാക്കുന്നത്? ഒവിയയെ സപ്പോര്‍ട്ട് ചെയ്ത തങ്ങള്‍ക്ക് തെറ്റിപ്പോയെന്നും ചിലര്‍ പറയുന്നു. ട്രെയിലറിന് ഡിസ്ലൈക്കുകളും പെരുകുന്നുണ്ട്.

ചിമ്പു ആദ്യമായി സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ചിമ്പു അതിഥി വേഷത്തിലും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. അനിത ഉദീപ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളിതാരം ആന്‍സന്‍ പോളും ഒരു പ്രധാനവേഷത്തില്‍ എത്തുന്നു. മാസൂം, ശ്രീ ഗോപിക, മോനിഷ, തേജ് രാജ് എന്നിവരാണ് മറ്റുതാരങ്ങള്‍. ഫെബ്രുവരി 22 ന് ചിത്രം തിയേറ്ററുകളിലെത്തും.