അവസാന മല്‍സരത്തിലും ഇന്ത്യയ്ക്ക് തോല്‍വി: കിവീസ് പരമ്പര 3-0 ന് തൂത്തുവാരി

single-img
10 February 2019

ന്യൂസിലന്‍ഡിനെതിരായ വനിതാ ട്വന്റി–20 പരമ്പരയിലെ അവസാന മല്‍സരത്തിലും ഇന്ത്യയ്ക്ക് തോല്‍വി. അവസാനപന്തുവരെ ആവേശം നിറഞ്ഞുനിന്ന മല്‍സരത്തില്‍ 2 റണ്‍സിനാണ് ന്യൂസീലന്‍ഡിനോട് തോറ്റത്. 162 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ടീമിന് 4 വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. 86 റണ്‍സെടുത്ത സ്മൃതി മന്ഥനക്ക് മാത്രമാണ് തിളങ്ങാനായത്.

പുറത്താകാതെ 24 റണ്‍സെടുത്ത മിതാലി അവസാന ഓവറുകളില്‍ രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ആദ്യം ബാറ്റുചെയ്ത ന്യൂസീലന്‍ഡ് 7 വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുത്തു. സോഫി ഡിവൈന്‍ 72 റണ്‍സും ക്യാപ്റ്റന്‍ ഏമി സാറ്റേര്‍ത്ത്‌വെയിറ്റ് 31 റണ്‍സുമെടുത്തു. ഓള്‍റൗണ്ട് പ്രകടനം കാഴ്ചവച്ച സോഫി ഡിവൈനാണ് കളിയിലെതാരം. ജയത്തോടെ കിവീസ്, പരമ്പര 3–-0 ന് തൂത്തുവാരി.