ബംഗാളിലെ പോലെ കേരളത്തിലും സിപിഎമ്മുമായി ധാരണയ്ക്കു തയ്യാറാണെന്നു മുല്ലപ്പളളി രാമചന്ദ്രന്‍

single-img
10 February 2019

കേരളത്തിലും സിപിഎമ്മുമായും ധാരണയാകാമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍. ലാവ്‌ലിന്‍ അഴിമതി പുറത്തുവരുമെന്ന ഭയം കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ബിജെപിയെ തൊടാത്തതെന്നും മുല്ലപ്പളളി പറഞ്ഞു.

രാഷ്ട്രീയ ധാരണയ്ക്ക് സിപിഎം അക്രമം അവസാനിപ്പിക്കണം. ദേശീയതലത്തില്‍ ബിജെപിയെ എങ്ങനെ നേരിടണമെന്ന് സിപിഎമ്മിന് വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ സിപിഎമ്മുമായി ധാരണയുണ്ടാക്കാന്‍ സംസ്ഥാന ഘടകത്തിന് കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം ഇന്നലെ അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിലും ധാരണയാകാമെന്ന് മുല്ലപ്പളളി രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടത്.

ബംഗാളില്‍ സിപിഎം സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കാത്ത മണ്ഡലത്തില്‍ ബിജെപി തൃണമൂല്‍ വിരുദ്ധ പാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്യുമെന്ന് യച്ചൂരി വ്യക്തമാക്കിയിരുന്നു. പിബി യോഗത്തിന് ശേഷമായിരുന്നു യെച്ചൂരിയുടെ പ്രതികരണം.