തൃണമൂല്‍ എം.എല്‍.എയെ വെടിവെച്ച് കൊന്ന കേസിൽ ബി.ജെ.പി നേതാവ് മുകുള്‍ റോയിക്കെതിരെ എഫ്.ഐ.ആര്‍

single-img
10 February 2019

തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എ സത്യജിത്ത് ബിശ്വാസിനെ വെടിവെച്ച് കൊന്ന കേസിൽ ബി.ജെ.പി. നേതാവ് മുകുള്‍ റോയ് ഉൾപ്പടെയുള്ളവർക്കെത്തിയ എഫ്.ഐ.ആര്‍ രജിസ്റ്റർ ചെയ്തു. മുൻ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായ മുകുള്‍ റോയ് ശാരദ ചിട്ടി ഫണ്ട് കേസിൽ സി ബി ഐ ചോദ്യം ചെയ്തതോടെയാണ് ടി എം സി വിട്ട് ബിജെപിയിൽ ചേർന്നത്.

ഇന്നലെ വൈകുന്നേരമാണ് സരസ്വതി പൂജയ്ക്കിടെ ബിശ്വാസ് കൊല്ലപ്പെട്ടത്. ക്ലോസ്‌റേഞ്ചില്‍ മൂന്ന് തവണയാണ് ബിശ്വാസിനെതിരെ വെടിയുതിര്‍ത്തത്. ആശുപത്രിയിലേക്ക് പോകുന്ന വഴിയ്ക്കാണ് ബിശ്വാസ് കൊല്ലപ്പെടുന്നത്.

ബിശ്വാസിന് പുറമെ മന്ത്രിമാരായ രത്ന ഘോഷ്, നാദിയ യൂണിറ്റ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ഗൗരിശങ്കര്‍ ദത്ത എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇരുവരും സ്ഥലത്ത് നിന്ന് പോയി മിനിറ്റുകള്‍ക്കകമാണ് സത്യബിശ്വാസിന് വെടിയേറ്റത്. സംഭവത്തില്‍ മൂന്ന് പേരെ് ഇതുവരെ അറസ്റ്റ് ചെയ്തു.

വെടിവെച്ചത് ബി.ജെപി.യാണെന്ന ആരോപണവുമായി തൃണമൂല്‍ രംഗത്ത് എത്തിയിരുന്നു. ”ബിശ്വാസിനെ വധിക്കാന്‍ ബി.ജെ.പി പദ്ധതിയിട്ടിരുന്നു. ഇതോടെ അവര്‍ക്കുണ്ടായ ശക്തനായ എതിരാളിയെ ഇല്ലാതാക്കലായിരുന്നു ഉദ്ദേശം. അതിപ്പോള്‍ നടപ്പിലായി”-തൃണമൂല് സെക്രട്ടറി ജനറല്‍ പാര്‍ഥ ചാറ്റര്‍ജി ആരോപിച്ചു.