മോഹന്‍ലാലിന് പത്മഭൂഷണ്‍ ലഭിച്ചത് ആഘോഷമാക്കി കുവൈത്തിലെ ഫാന്‍സ് അസോസിയേഷന്‍

single-img
10 February 2019

നടന വിസ്മയം മോഹന്‍ലാലിന് പത്മഭൂഷണ്‍ ലഭിച്ചത് ആഘോഷമാക്കി കുവൈത്തിലെ ലാല്‍ ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍. സംഗീത വിരുന്നും കേക്ക് കട്ടിങ്ങും നടത്തിയായിരുന്നു ആഘോഷം.

മോഹന്‍ലാല്‍ ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡണ്ട് സ്റ്റീഫന്‍ ദേവസ്സി അധ്യക്ഷനായിരുന്ന ആഘോഷത്തില്‍ അസ്സോസിയേഷന്‍ ജനറല്‍ സെക്രട്ടറി വിനീത് വില്‍സണ്‍, ജിക്കി സത്യദാസ്, ഉള്‍പ്പെടെയുള്ള ഭാരവാഹികള്‍ പങ്കെടുത്തു.