ഒരു കോഴിയുടെ വില ഒന്നര ലക്ഷം രൂപ; പക്ഷെ വിൽക്കാൻ ഉടമ തയ്യാറല്ല

single-img
10 February 2019

ഒരു പൂവൻ കോഴിയുടെ വില ഒ​ന്ന​ര ല​ക്ഷം രൂ​പ. ദി​ണ്ഡു​ക്ക​ൽ ജി​ല്ല​യി​ലെ വ​ട​മ​ധു​ര​യ്ക്കു സ​മീ​പം അ​യ്യ​ലൂ​രി​ൽ ത​മി​ഴ്നാ​ട് അ​സീ​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പൂ​വ​ൻ​കോ​ഴി​ക​ളു​ടെ പ്ര​ദ​ർ​ശ​ന​ത്തി​ലാണ് ഒ​രു കോ​ഴി​ക്ക് ഒ​ന്ന​ര ല​ക്ഷം രൂ​പ​വ​രെ വി​ല​യെ​ത്തിയത്. പക്ഷെ ഉ​ട​മ​സ്ഥ​ൻ ന​ത്തം ഗാ​ന്ധി കോ​ഴി​യെ വി​ൽ​ക്കാ​ൻ ത​യാ​റാ​യി​ല്ല.

ന​ത്തം ഗാ​ന്ധിയുടെ മ​യി​ൽ വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന പൂ​വ​ൻ കോ​ഴി​ക്കാണ് കാണികളിൽ ഒരാൾ ഒ​ന്ന​ര​ല​ക്ഷം രൂ​പ വരെ വില പറഞ്ഞത്. കോ​മ​പ്പെ​ട്ടി ചി​ന്ന​പ്പ​ൻ എ​ന്ന​യാ​ളി​ൽ​നി​ന്നു മാ​സ​ങ്ങ​ൾ​ക്കു​മു​ൻ​പ് 90,000 രൂ​പ വി​ല​യ്ക്ക് ന​ത്തം ഗാ​ന്ധി വാ​ങ്ങി​യ പൂ​വ​ൻ​കോ​ഴി​ക്കാ​ണ് ഒ​ന്ന​ര ല​ക്ഷം രൂ​പ വി​ല​ പറഞ്ഞത്. ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ന്ന പ്ര​ദ​ർ​ശ​ന​ത്തി​ൽ ഒ​ന്ന​ര ല​ക്ഷം രൂ​പ​യ്ക്കു ബം​ഗ​ളൂ​രു സ്വ​ദേ​ശി വാ​ങ്ങി​യ മ​യി​ൽ ഇ​ന​ത്തി​ൽ​പെ​ട്ട കോ​ഴി​യെ മൂ​ന്നു​ല​ക്ഷം രൂ​പ​യ്ക്ക് ഒ​മാ​ൻ സ്വ​ദേ​ശി​ക്കു മ​റി​ച്ചു​വി​റ്റി​രു​ന്നു.

അ​ന്യം​നി​ന്നു​പോ​കു​ന്ന പാ​ര​ന്പ​ര്യ പൂ​വ​ൻകോ​ഴി ഇ​ന​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​ണ് ഇത്തരം പ്രദർശനങ്ങൾ സംഘടിപ്പിക്കുന്നത്. എ​ട്ടു വ​ർ​ഷം മു​ന്പു​വ​രെ ന​ല്ല ബ്രീ​ഡി​ലു​ള്ള പൂ​വ​ൻ കോ​ഴി​ക​ൾ ഉ​ണ്ടാ​യി​രു​ന്നെന്നും, ഇ​ന്ന് ഇ​തെ​ല്ലാം അ​ന്യ​മാ​കു​ക​യാ​ണെന്നുമാണ് സംഘാടകർ പറയുന്നത്. ഇത്തവണ ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും സ​മീ​പ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും കീ​രി, മ​യി​ൽ, കൊ​ക്കു​വെ​ള്ള, എ​ണ്ണ​ക്ക​റു​പ്പ്, കാ​കം തു​ട​ങ്ങി വി​വി​ധ ഇ​ന​ങ്ങ​ളി​ലു​ള്ള 452 പൂ​വ​ൻ​കോ​ഴി​ക​ളെ പ്ര​ദ​ർ​ശ​ന​ത്തി​ൽ പ​ങ്കെ​ടു​പ്പി​ച്ചു.

പ്ര​ദ​ർ​ശ​ന​ത്തി​ലെ മി​ക​ച്ച പൂ​വ​ൻ കോ​ഴി​ക​ൾ​ക്ക് സ്വ​ർ​ണ നാ​ണ​യ​ങ്ങ​ൾ, വെ​ള്ളി​നാ​ണ​യ​ങ്ങ​ൾ സ​മ്മാ​ന​മാ​യി ല​ഭി​ച്ചു. കോ​ഴി​ക​ളു​മാ​യി പ​ങ്കെ​ടു​ത്ത മു​ഴു​വ​ൻ ആ​ളു​ക​ൾ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ല്കി. കേ​ര​ളം, ത​മി​ഴ്നാ​ട്, ആ​ന്ധ്ര​പ്ര​ദേ​ശ്, ഒ​റീ​സ, പ​ശ്ചി​മ ബം​ഗാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​മാ​ണ് ഇ​ത്ത​വ​ണ കോ​ഴി​ക​ളെ പ്ര​ദ​ർ​ശ​ന​ത്തി​നാ​യി എ​ത്തി​ച്ച​ത്.