മിസ്ഡ് കോൾ രാഷ്ട്രീയം ഈ തെരഞ്ഞെടുപ്പിലും പയറ്റി ബിജെപി

single-img
10 February 2019

മിസ്ഡ് കാളിലൂടെ അംഗങ്ങളെ ക്ഷണിച്ച ബിജെപി പ്രകടനപത്രികയിലേക്കുള്ള നിര്‍ദ്ദേശങ്ങളും സമാനരീതിയില്‍ തേടുന്നു.  6357171717 എന്ന നമ്പറിലേക്ക് മിസ്ഡ് കോള്‍ അടിച്ചാല്‍ വിളി തിരിച്ചെത്തുമെന്നാണ് നേതാക്കൾ വെളിപ്പെടുത്തുന്നത്.

മിസ്ഡ് കോനെ തുടർന്ന്  കോൾ തിരിച്ചു വരുമ്പോൾ നിര്‍ദ്ദേശങ്ങളും നല്‍കാനാകും. കൂടാതെ ഓരോ നിയോജകമണ്ഡലത്തിലും ജനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനായി മാനിഫെസ്‌റ്റോ ബോക്‌സ് സ്ഥാപിക്കാനും  ബിജെപി നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രചരിപ്പിക്കാനും പ്രകടന പത്രികയിലേക്ക് ജനങ്ങളുടെ അഭിപ്രായങ്ങള്‍ ശേഖരിക്കാനുമുള്ള ബിജെപിയുടെ ദര്‍ശന്‍ രഥ് യാത്രയും തുടങ്ങിക്കഴിഞ്ഞു. സംസ്ഥാനത്തുടനീളം ദര്‍ശന്‍ രഥമെത്തും. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പുള്ള ഇന്ത്യയും അധികാരത്തിലെത്തിയ ശേഷമുള്ള ഇന്ത്യയും വീഡിയോ വാനില്‍ പ്രദര്‍ശിപ്പിക്കും.

മേക്ക് ഇന്‍ ഇന്ത്യയും, സ്വച്ഛ് ഭാരതും തുടങ്ങി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളാണ് ദൃശ്യങ്ങളില്‍. ഒ രാജഗോപാല്‍ എംഎല്‍എ ദര്‍ശന്‍ രഥ് സ്വിച്ചോണ്‍ ചെയ്തു.

ഇത്തവണ കേരളത്തില്‍ അക്കൗണ്ട് തുറക്കാമെന്ന വിശ്വാസത്തിലാണ് ബിജെപി. ശബരിമല യുവതീപ്രവേശനം അടക്കമുള്ള വിഷയങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ്  ബിജെപി കരുതുന്നത്.