വയസ്സനും വരത്തനും വേണ്ട; തൃശൂര്‍ ഡിസിസി ഓഫിസിനു മുന്നില്‍ പോസ്റ്ററുകൾ പതിച്ച് പ്രവർത്തകർ

single-img
9 February 2019

തൃശൂരിൽ സ്ഥാനാർത്ഥി ഊഹാപോഹങ്ങൾക്കെതിരെ  കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. വയസനും വരത്തനും വേണ്ടെന്ന് തൃശൂര്‍ ഡിസിസി ഓഫിസിനു മുന്നില്‍ പോസ്റ്ററുകള്‍ പതിച്ചാണ് പ്രതിഷേധം നടന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് സ്ഥാനാര്‍ഥികളെക്കുറിച്ചുള്ള ഊഹാപോഹങ്ങളും ചര്‍ച്ചകളും മുറുകുന്നതിനിടെയാണ് പോസ്റ്ററുകൾ എത്തിയത്.

സേവ് കോണ്‍ഗ്രസ് ഐയുടെ പേരിലാണ് ഡിസിസി ഓഫിസിനു മുന്നിലും നഗരത്തിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ കുറെ തെരഞ്ഞെടുപ്പുകളില്‍ തൃശൂരിന് പുറത്ത് നിന്നുള്ളവരെ സ്ഥാനാര്‍ഥികളാക്കിയതില്‍ തൃശൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തികര്‍ക്കിടയില്‍ പ്രതിഷേധങ്ങളുണ്ടായിരുന്നു. ഈ പ്രതിഷേധങ്ങളുടെ ഭാഗമായിട്ടാണ് പോസ്റ്ററുകളെന്നാണ് സൂചന.

ഇന്ന് രാവിലെയാണ് തൃശൂര്‍ ഡിസിസി ഓഫീസിന് മുന്നിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുമായി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. പിന്നീട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഈ പോസ്റ്ററുകള്‍ കീറി കളഞ്ഞു.