കോ​പ്പി​യ​ടി​ക്കു​ന്ന​ത് ​ചോ​ദ്യം​ ​ചെ​യ്ത​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​അ​ദ്ധ്യാ​പ​ക​ന്റെ​ ​കൈ​ ​വി​ദ്യാ​ർ​ത്ഥി​ ​അ​ടി​ച്ചൊ​ടി​ച്ചു

single-img
9 February 2019

കോ​പ്പി​യ​ടി​ക്കു​ന്ന​ത് ​ചോ​ദ്യം​ ​ചെ​യ്ത​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​അ​ദ്ധ്യാ​പ​ക​ന്റെ​ ​കൈ​ ​വി​ദ്യാ​ർ​ത്ഥി​ ​അ​ടി​ച്ചൊ​ടി​ച്ചു. ചെ​മ്മ​നാ​ട് ​ജ​മാ​ ​അ​ത്ത് ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്‌​കൂ​ൾ​ ​പ്ല​സ് ​ടു​ ​അ​ദ്ധ്യാ​പ​ക​ൻ​ ​ചെ​റു​വ​ത്തൂ​ർ​ ​തി​മി​രി​ ​സ്വ​ദേ​ശി​ ​ബോ​ബി​ ​ജോ​ർ​ജി​നെ​ ​ആ​ണ് ​വി​ദ്യാ​ർ​ത്ഥി​ ​ആ​ക്ര​മി​ച്ച​ത്.

പ​രീ​ക്ഷ​യ്‌​ക്കി​ടെ ​കോ​പ്പി​ ​അ​ടി​ക്കു​ന്ന​ത് ​കണ്ട അ​ദ്ധ്യാ​പ​കന്‍ ​വി​ദ്യാ​ർ​ത്ഥിയോട് ​മാ​റി​ ​ഇ​രി​ക്കാ​ൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇതിൽ​ ​ക്ഷു​ഭി​ത​നാ​യ​ ​വി​ദ്യാ​ർ​ത്ഥി​ അ​ദ്ധ്യാ​പ​കനെ​​ ​ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. കൈ​ ​കൊ​ണ്ടും​ ​ഡ​സ്‌​കി​ന്റെ​ ​കാ​ലു​കൊ​ണ്ടും​ ​അ​ടി​യേ​റ്റ​ ​അ​ദ്ധ്യാ​പ​ക​ന് ​ഗു​രു​ത​ര​മാ​യ​ ​പ​രി​ക്കേ​റ്റു. ആ​ശു​പ​ത്രി​യി​ൽ​ ​എ​ത്തി​ച്ച​ ​അ​ദ്ധ്യാ​പ​ക​ന്റെ​ ​കൈ​ക്ക് ​പ്ലാ​സ്റ്റ​ർ​ ​ഇ​ട്ടു.

എന്നാല്‍ ​ആ​ശു​പ​ത്രി​യി​ൽ​ ​എ​ത്തി​യ​ ​അ​ദ്ധ്യാ​പ​ക​നെ​ ​പി​റ​കെ​ ​എ​ത്തി​യ​ ​വി​ദ്യാ​ർ​ത്ഥി​യു​ടെ​ ​പി​താ​വ് ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും​ ​പ​രാ​തി​ ​ഉ​ണ്ട്.​ ​ പി.​ടി.​എ​ ​ക​മ്മി​റ്റി​യും​ ​അ​ദ്ധ്യാ​പ​ക​രും​ ​​കാ​സ​ർ​കോ​ട് ​ ടൗ​ൺ​ ​പൊ​ലീ​സി​ൽ​ ​പ​രാ​തി​ ​ന​ൽ​കി.​ ​

അ​ദ്ധ്യാ​പ​ക​ന്റെ​ ​മൊ​ഴി​യെ​ടു​ത്ത​ ​ടൗ​ൺ​ ​പൊ​ലീ​സ് ​വി​ദ്യാ​ർ​ത്ഥി​യു​ടെ​ ​പേ​രി​ൽ​ ​വി​വി​ധ​ ​വ​കു​പ്പു​ക​ൾ