എം.​എ. ബേ​ബി ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കി​ല്ല

single-img
9 February 2019

സി പി എം പൊ​ളി​റ്റ് ബ്യൂ​റോ അം​ഗം എം.​എ. ബേ​ബി ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കി​ല്ല. ബേബി തന്നെയാണ് ഇക്കാര്യം സി​പി​എം ദേ​ശീ​യ നേ​തൃ​ത്വ​ത്തെ അറിയിച്ചത്. പി​ബി അം​ഗ​ങ്ങ​ളി​ൽ മു​ഹ​മ്മ​ദ് സ​ലിം മാ​ത്ര​മാ​ണ് ഇത്തവണ മ​ത്സ​രി​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ൽ​നി​ന്നു ബേ​ബി ഉ​ൾ​പ്പെ​ടെ നാ​ലു പൊ​ളി​റ്റ് ബ്യൂ​റോ അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. ഇ​തി​ൽ പി​ണ​റാ​യി വി​ജ​യ​നും, കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നും, എ​സ്. രാ​മ​ച​ന്ദ്ര​ൻ പി​ള്ള​യും മ​ൽ​സ​രി​ക്കി​ല്ലെ​ന്നു നേ​ര​ത്തെ ത​ന്നെ ഉ​റ​പ്പി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ത​വ​ണ കൊ​ല്ല​ത്തു​നി​ന്നു മ​ൽ​സ​രി​ച്ച എം.​എ.​ബേ​ബി വൻ ഭൂരിപക്ഷത്തിൽ പ്രേമചന്ദ്രനോട് പരാജയപ്പെട്ടിരുന്നു.

എന്നാൽ ഇത്തവണ പോ​ളി​റ്റ് ബ്യൂ​റോ തീ​രു​മാ​ന​മു​ണ്ടാ​യാ​ൽ ബേ​ബി മ​ത്സ​ര​രം​ഗ​ത്തി​റ​ങ്ങു​മെ​ന്നു റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. ആ​ല​പ്പു​ഴ​യി​ലും എ​റ​ണാ​കു​ള​ത്തും ബേ​ബി​ക്ക് വി​ജ​യ സാ​ധ്യ​ത​യു​ണ്ടെ​ന്ന് സി​പി​എം വി​ല​യി​രു​ത്തി​യ​താ​യും റി​പ്പോ​ർ​ട്ടു​ക​ൾ വന്നിരുന്നു.