വ്യാജരേഖ ചമച്ചു; യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിനെതിരെ അന്വേഷണം

single-img
9 February 2019

യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിനെതിരെ അന്വേഷണം. വ്യാജരേഖ ചമച്ചുവെന്ന പരാതിയിലാണ് അന്വേഷണം നടക്കുന്നത്. ജെയിംസ് മാത്യൂ എം.എല്‍.എയുടെ പരാതിയിലാണ് അന്വേഷണം.

കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ സഞ്ജയ്കുമാര്‍ ഗുരുദിനാണ് കേസ് അന്വേഷിക്കുക. വെള്ളിയാഴ്ച വൈകുന്നേരമാണ് പോലീസ് ആസ്ഥാനത്ത് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്.

ജെയിംസ് മാത്യൂ എം.എല്‍.എ ബന്ധുനിയമന വിഷയത്തില്‍ മന്ത്രിക്ക് കത്തയച്ചു എന്ന ആരോപണമായിരുന്നു പി.കെ ഫിറോസ് ഉയര്‍ത്തിയത്. ജെയിംസ് മാത്യു അയച്ചതെന്ന് അവകാശപ്പെടുന്ന കത്തും ഫിറോസ് പുറത്ത് വിട്ടിരുന്നു. എന്നാല്‍ ഈ കത്തിലെ ഒരു പേജ് തൻ്റേതല്ലെന്നും ഫിറോസ് വ്യാജരേഖ ചമച്ചതാണെന്നും ജെയിംസ് മാത്യു ആരോപിച്ചിരുന്നു.

ജെയിംസ് മാത്യു മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.