അസാമിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കരിങ്കൊടിയും ഗോബാക്ക് വിളികളും

single-img
9 February 2019

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുനേരെ ആസാമിൽ കരിങ്കൊടി പ്രതിഷേധം. പൗരത്വ രജിസ്ട്രേഷൻ ബില്ലിനെ അനുകൂലിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍  നിലപാടിനെത്തുടർന്നാണ് പ്രതിഷേധം ഉയർന്നത്.

ഗോ ബാക്ക് എന്ന മുദ്രാവാക്യത്തോടെയാണ് കരിങ്കൊടി ഉയര്‍ത്തിയത്. ലോകപ്രിയ ഗോപിനാഥ് ബോർദോളോയി വിമാനത്താവളത്തിൻ നിന്ന് ഗുവാഹത്തിയിലെ രാജ്ഭവനിലേക്ക് പോകുന്ന വഴിയിലാണ് പ്രതിഷേധമുണ്ടായത്. വിവിധ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രധാനമന്ത്രിക്കുനേരെ കരിങ്കൊടി പ്രതിഷേധം ഉയർന്നത്.

തങ്ങളുടെ പ്രവർത്തകരാണ് മോദിയ കരിങ്കൊടി കാണിച്ചതെന്നും വരുന്ന ദിവസവും ഇത് തുടരുമെന്നും സ്റ്റുഡൻ്റ്സ് യൂണിയൻ നേതാവ് ഭട്ടാചാര്യ പറഞ്ഞു. ഓള്‍ ആസാം സ്റ്റുഡൻ്റ്സ് യൂണിയനും ക്രിഷക് മുക്രി സംഗ്രമം സമിതിയും പ്രധാനമന്ത്രിക്കു നേരെ കരിങ്കൊടി ഉയര്‍ത്തുമെന്ന് അറിയിച്ചിരുന്നു.

ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ മോദി സംരക്ഷിക്കുകയാണെന്നും ഇത് മുന്നോട്ടുപോകുകയാണെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്നും ഭട്ടാചാര്യ കൂട്ടിച്ചേർത്തു.