സ്ത്രീ​ക​ളെ നി​രീ​ക്ഷി​ക്കാ​ൻ ആ​പ്ലി​ക്കേ​ഷ​ൻ; ഗൂഗിളിനെതിരെയും ആപ്പിളിനെതിരെയും പ്രതിഷേധം

single-img
9 February 2019

സ്ത്രീ​ക​ളു​ടെ നീ​ക്ക​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി സൗ​ദി സർക്കാർ പുറത്തിറക്കിയ അ​ബ്ഷേ​ർ എ​ന്ന ആ​പ്ലി​ക്കേ​ഷൻ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യം ല​ഭ്യ​മാ​ക്കു​ന്ന​തി​ന്‍റെ പേ​രി​ൽ ആപ്പിളിനെതിരെയും ഗൂഗിളിനെതിരെയും പ്രതിഷേധം.

സൗ​ദി സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് അ​ബ്ഷേ​ർ എ​ന്ന ആ​പ്ലി​ക്കേ​ഷ​ൻ പു​റ​ത്തി​റ​ക്കി​യ​ത്. ഗൂ​ഗി​ൽ പ്ലേ ​സ്റ്റോ​റി​ലും ആ​പ്പി​ൾ ആ​പ്പ് സ്റ്റോ​റി​ലും ഈ ​ആ​പ്ലി​ക്കേ​ഷ​ൻ ല​ഭ്യ​മാ​ണ്. പു​രു​ഷ​ൻ​മാ​ർ​ക്ക് സ്ത്രീ​ക​ൾ​ക്ക് യാ​ത്രാ​നു​മ​തി ന​ൽ​കാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ലാ​ണ് ഈ ​ആ​പ്ലി​ക്കേ​ഷ​ന്‍റെ നി​ർ​മാ​ണം. അ​തി​ർ​ത്തി​യി​ൽ സ്ത്രീ ​പാ​സ്പോ​ർ​ട്ട് ഉ​പ​യോ​ഗി​ച്ചാ​ൽ അ​ത് സം​ബ​ന്ധി​ച്ച വി​വ​രം ഈ ​സ്ത്രീ​യു​മാ​യി ബ​ന്ധ​മു​ള്ള പു​രു​ഷ​ന് ല​ഭി​ക്കും. കൂടാതെ പാ​ർ​ക്കിം​ഗ് ഫൈ​ൻ ഒ​ടു​ക്ക​ൽ പോ​ലു​ള്ള മ​റ്റു സ​ർ​വീ​സു​ക​ളും ഈ ​ആ​പ്ലി​ക്കേ​ഷ​ൻ വാ​ഗ്ദാ​നം ചെ​യ്യു​ന്നു.

ലിം​ഗ​വി​വേ​ച​ന​വും സ്ത്രീ​വി​രു​ദ്ധ​ത​യും വ​ള​ർ​ത്തു​ന്ന​താ​ണ് ഈ ​ആ​പ്ലി​ക്കേ​ഷ​നെ​ന്നാ​ണ് ഉ​യ​രു​ന്ന വി​മ​ർ​ശ​നം. സ്ത്രീ​ക​ൾ​ക്ക് സൗ​ദി​ക്കു പു​റ​ത്തു​പോ​വു​ക എ​ന്ന​ത് ബു​ദ്ധി​മു​ട്ടേ​റി​യ​താ​ക്കി മാ​റ്റു​മെ​ന്നും വി​മ​ർ​ശ​ക​ർ പ​റ​യു​ന്നു. ആ​പ്ലി​ക്കേ​ഷ​ൻ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആം​ന​സ്റ്റി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ആ​വ​ശ്യ​മു​ന്ന​യി​ച്ചി​ട്ടു​ണ്ട്.

വി​വാ​ദ​ത്തോ​ട് ഇ​രു ക​ന്പ​നി​ക​ളും ഇ​തു​വ​രെ ഒൗ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.