അമേരിക്കയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

single-img
8 February 2019

ഗാര്‍ണറിലെ വെയ്ക്ക് കൗണ്ടിയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. അതിരമ്പുഴ പോത്തനാംതടത്തില്‍ ഷാജു മാണിയുടെ മകന്‍ രഞ്ജിത് (19) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് കോളേജില്‍നിന്നു മടങ്ങുന്നതിനിടെ രഞ്ജിത് സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ് നോര്‍ത്ത് കരോളൈനയിലെ റാലിയിലുള്ള വേക്ക് മെഡ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന രഞ്ജിത് വെള്ളിയാഴ്ച രാവിലെ 6.30നാണ് മരിച്ചത്.