ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും വിഷമദ്യ ദുരന്തത്തില്‍ 38 പേര്‍ മരിച്ചു

single-img
8 February 2019

ഉത്തര്‍പ്രദേശില്‍ രണ്ടിടങ്ങളിലായുണ്ടായ വിഷമദ്യ ദുരന്തത്തില്‍ 26 പേര്‍ മരിച്ചു. സഹാരന്‍പുരില്‍ 16 പേരും ഖുശിനഗറില്‍ 10 പേരുമാണു മരിച്ചത്. ഉത്തരാഖണ്ഡില്‍ വിഷമദ്യം കഴിച്ചതിനെ തുടര്‍ന്ന് 12 പേരാണു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 13 എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു.

ഗുരുതരമായ സ്ഥിതിയില്‍ ഒട്ടേറെപ്പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സഹാരന്‍പുരില്‍ അഞ്ചുപേര്‍ മരിച്ചതോടെയാണു സംഭവം പുറത്തറിഞ്ഞത്. പൊലീസും ജില്ലാ ഭരണകൂടവും അന്വേഷണം തുടങ്ങി. ചികില്‍സയിലുള്ളവര്‍ക്ക് 50,000 രൂപയുടെ ധനസഹായം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു.