സിപിഎമ്മും കോണ്‍ഗ്രസും വര്‍ജ്യം; തോട്ടി കൊണ്ട് പോലും തൊടാന്‍ മടിക്കുമെന്ന് ശ്രീധരന്‍ പിള്ള

single-img
8 February 2019

സിപിഎമ്മിനും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് പിഎസ് ശ്രീധരന്‍ പിള്ള. വര്‍ജ്യ വസ്തുവിനെ രണ്ട് പകുതിയാക്കിയാല്‍ ബിജെപിയെ സംബന്ധിച്ചിടത്തോളം അത് സിപിഎമ്മും കോണ്‍ഗ്രസുമാണ്. തോട്ടി കൊണ്ട് പോലും തൊടാന്‍ മടിക്കുകയാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

ബിജെപിയുമായി സിപിഎം ആദ്യവട്ട ചര്‍ച്ച നടത്തിയെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയോടും രൂക്ഷമായാണ് ശ്രീധരന്‍ പിള്ള പ്രതികരിച്ചത്. എവിടെ വച്ച് ചര്‍ച്ച നടത്തിയെന്ന് ചെന്നിത്തല വ്യക്തമാക്കണമെന്ന് ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു.

കേരളത്തില്‍ ബിജെപിയുടെ ഗ്രാഫ് ഉയര്‍ന്നിട്ടുണ്ട്. അതില്‍ ഭീതിപൂണ്ടാണ് ഇത്തരത്തിലുള്ള ആരോപണങ്ങള്‍. വയനാട് തരിയോട് പഞ്ചായത്തിലെ അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ട് കൊണ്ടാണ് കൂട്ടുകെട്ട് എന്നൊക്കെ ആരോപിച്ച് പ്രതിപക്ഷ നേതാവ് രംഗത്തെത്തിയത്. ആ വിഷയവുമായി ബന്ധപ്പെട്ട് വിശദീകരണം ചോദിച്ചിട്ടുണ്ട്. എവിടെയെങ്കിലും അങ്ങനെയൊരു കൂട്ട് കെട്ടിന് ശ്രമിച്ചാല്‍ അവര്‍ക്കെതിരേ നടപടിയുണ്ടാവുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.