കോളേജില്‍ വിദ്യര്‍ത്ഥികളുടെ പൊരിഞ്ഞ തല്ല്; അതിനിടയിലൂടെ ഷറഫൂദ്ദീന്റെ മാസ് എന്‍ട്രി; വീഡിയോ

single-img
8 February 2019

കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ അടി നടക്കുന്നതിനിടയിലൂടെ കൂസലില്ലാതെ നടന്നു വരുന്ന നടന്‍ ഷറഫുദ്ദീന്റെ വീഡിയോ വൈറല്‍. ഷറഫുദ്ദീന്‍ അതിഥിയായി എത്തിയ കോളേജ് പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് പൊരിഞ്ഞ തല്ല് നടക്കുകയായിരുന്നു.

വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള അടിയും വഴക്കും ഒരിടത്ത് നടക്കുമ്പോള്‍ അതൊന്നും വകവെയ്ക്കാതെ അതിനിടയിലൂടെ നടന്ന് വരികയായിരുന്നു ഷറഫുദ്ദീന്‍. ഒരു ഭാഗത്ത് അടി നടക്കുമ്പോഴും വേദിയിലേക്ക് എത്തിയ താരത്തെ നിറഞ്ഞ കൈയടികളോടെയാണ് സദസ്സ് സ്വീകരിക്കുന്നത്. വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

അടി നടക്കുന്നതിനിടയിലൂടെ നടന്‍ ഷറഫുദീന്‍റെ മരണമാസ്സ് എൻട്രി

കോളേജിൽ പിള്ളേർ തമ്മില്‍ അടി നടക്കുന്നതിനിടയിലൂടെ നടന്‍ ഷറഫുദീന്‍റെ മരണമാസ്സ് എൻട്രി

Posted by Film Frames on Thursday, February 7, 2019