‘ഒടുവില്‍ ഷക്കീല ചേച്ചിയും വന്നേ’; നിമിഷനേരംകൊണ്ട് വീഡിയോ വൈറലാക്കി സോഷ്യല്‍ ലോകം

single-img
8 February 2019

വാട്‌സാപ്പിലും ഫേസ്ബുക്കിലും ഇപ്പോള്‍ ടിക് ടോക് വീഡിയോയുടെ കാലമാണ്. അവരവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ പറ്റിയ ഇടമയാണ് സോഷ്യല്‍ ലോകം ടിക് ടോക്കിനെ കാണുന്നത്. ഇത്തരത്തില്‍ ടിക് ടോക്കിലെ പുതിയ താരമായിരിക്കുകയാണ് പഴയകാല നായിക ഷക്കീല.

സോഷ്യല്‍ മീഡിയയില്‍ നിമിഷങ്ങള്‍ കൊണ്ട് വൈറലാവുകയാണ് ഷക്കീലയുടെ ടിക്ടോക് വീഡിയോ. ‘മെര്‍സലി’ലെ നീതാനെ നീതാനെ എന്ന ഗാനവുമായാണ് ഷക്കീല എത്തുന്നത്. തന്റെ സുഹൃത്തിനൊപ്പമാണ് വീഡിയോയില്‍ താരം എത്തിയിരിക്കുന്നത്. ‘ഒടുവില്‍ ഷക്കീല ചേച്ചിയും വന്നേ’ എന്ന അടിക്കുറിപ്പോടെ ഒട്ടേറേ പേരാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.