സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളത്തിന് നാണക്കേട്

single-img
8 February 2019

സന്തോഷ് ട്രോഫി ഫുട്ബോളില്‍ നിലവിലെ ചാംപ്യന്‍മാരായ കേരളം പുറത്ത്.  നിര്‍ണായക മല്‍സരത്തില്‍ സര്‍വീസസ് കേരളത്തിനെ എതിരില്ലാത്ത ഒരുഗോളിന്  തോല്‍പിച്ചു . 62 ാം മിനിറ്റില്‍ വികാസ് ഥാപ്പയാണ് ഗോള്‍ നേടിയത്. യോഗ്യത റൗണ്ടില്‍ ഒരു ഗോള്‍ പോലും നേടാനാകാെതയാണ് നിലവിലെ ചാംപ്യന്‍മാരായ കേരളത്തിന്റെ മടക്കം.

ആറുപോയിന്റ് സ്വന്തമാക്കിയ സര്‍വീസസ് ഗ്രൂപ് ചാംപ്യന്‍മാരായി ഫൈനല്‍ റൗണ്ടിലെത്തി. ദുര്‍ബലരായ തെലങ്കാനയോടും പുതുച്ചേരിയോടും കേരളം സമനില വഴങ്ങിയിരുന്നു. 

ഇന്നു നടന്ന ആദ്യ മൽസരത്തിൽ തെലങ്കാനയെ പുതുച്ചേരി സമനിലയിൽ തളച്ചതോടെയാണ് രണ്ടു ഗോളിനു ജയിച്ചാൽ മുന്നേറാൻ കേരളത്തിനു മുന്നിൽ സാധ്യത തെളിഞ്ഞത്. ഈ മൽസരം തെലങ്കാന ജയിച്ചിരുന്നെങ്കിൽ കേരളം നേരത്തേ തന്നെ പുറത്താകുമായിരുന്നു.

എന്നാൽ, കണക്കിലെ ആനുകൂല്യങ്ങൾക്കൊത്ത പ്രകടനം കളത്തിൽ പുറത്തെടുക്കാനാകാതെ കേരളം പുറത്തേക്കുള്ള വഴി കണ്ടു. ആദ്യ രണ്ട് മൽസരങ്ങളിൽ പുതുച്ചേരിയും തെലങ്കാനയും കേരളത്തെ സമനിലയിൽ തളച്ചിരുന്നു.