പിതാവിന്റെ കണ്‍മുന്നില്‍വച്ച് 19കാരിയെ കൂട്ടബലാല്‍സംഗം ചെയ്തു

single-img
8 February 2019

പിതാവിന്റെ കണ്‍മുന്നില്‍ വച്ച് ആറംഗ സംഘം 19കാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി. ബിഹാറിലെ കിഷന്‍ഗഞ്ച് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ആറംഗ സംഘം വീട്ടില്‍ അതിക്രമിച്ച് കയറി 19 കാരിയെയും പിതാവിനെയും ബലമായി പിടിച്ചുകൊണ്ടുപോകുകയായിരുന്നു.

തുടര്‍ന്ന് വിജനമായ സ്ഥലത്തെത്തിച്ച് പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നു. പിതാവിനെ കെട്ടിയിട്ട ശേഷമാണ് മകളെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പ്രതികള്‍ക്കുവേണ്ടി തിരച്ചില്‍ തുടങ്ങിയെന്ന് പോലീസ് പറഞ്ഞു.