മോദി ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കുന്നുവെന്ന് മോദിയുടെ തന്നെ ട്വീറ്റ്: ‘സെല്‍ഫ് ഗോളടിച്ച് നാണംകെട്ടു’

single-img
8 February 2019

കോണ്‍ഗ്രസിനെ വിമര്‍ശിച്ചെഴുതിയ ട്വീറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു വിനയായി. ഇന്നലെ വൈകിട്ട് 6.29 നുള്ള ട്വീറ്റില്‍ ”Congress misuses Article 356 several times… but Modi is detsroying institutions:PM” എന്നായിരുന്നു വാചകം. ”356 ാം വകുപ്പ് കോണ്‍ഗ്രസ് പലതവണ ദുരുപയോഗം ചെയ്തു… പക്ഷേ, മോദി സ്ഥാപനങ്ങളെ തകര്‍ക്കുന്നു” എന്ന് അര്‍ഥം വരുന്ന സന്ദേശം ചുരുങ്ങിയ സമയം കൊണ്ട് തലങ്ങും വിലങ്ങും പറന്നു.

ട്വീറ്റ് ചുരുങ്ങിയ സമയം കൊണ്ട് നിരവധി പേരാണ് ഷെയര്‍ ചെയ്തത്. പലരും മോദിയെ കളിയാക്കിയും വിമര്‍ശിച്ചും എത്തുകയും ചെയ്തു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ഇപ്പോഴും അങ്ങനെ തന്നെയാണ് പോസ്റ്റ് ഉള്ളത്.

പ്രധാനമന്ത്രി പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണെന്നും അബദ്ധത്തിലാണെങ്കിലും മോദി സത്യം വിളിച്ചുപറഞ്ഞിരിക്കുകയാണെന്നുമാണ് കോണ്‍ഗ്രസിന്റെ പ്രതികരണം. മോദി ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കുക തന്നെയാണെന്നും അക്കാര്യം അദ്ദേഹത്തിന് തന്നെ ബോധ്യപ്പെട്ടെന്നുമാണ് പോസ്റ്റിന് താഴെ ചിലര്‍ കുറിച്ചത്.